Breaking News

അശ്ലീല പ്രയോഗം; മഹുവ മൊയ്ത്രക്കെതിരെ വിമർശനവുമായി ബിജെപി

ന്യൂഡൽഹി: ലോക്സഭയിൽ തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര അശ്ലീല ഭാഷ ഉപയോഗിച്ചതിനെതിരെ രൂക്ഷവിമർശനവുമായി ബി.ജെ.പി. ചൊവ്വാഴ്ച ടിഡിപി എംപി രാം മോഹൻ നായിഡു സംസാരിക്കുന്നതിനിടെയാണ് മഹുവയുടെ അശ്ലീല പ്രയോഗം. മഹുവ സംസാരിച്ചതിനു ശേഷമാണ് രാം മോഹൻ സംസാരിച്ചത്. അതേസമയം, ബിജെപി എംപി രമേഷ് ബിധുരിയുമായുള്ള വാക്കേറ്റത്തിൽ മഹുവ പ്രകോപിതയാവുകയായിരുന്നു.

മൊയ്ത്ര മാപ്പ് പറയണമെന്ന് കേന്ദ്ര പാർലമെന്‍ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി ആവശ്യപ്പെട്ടു. ബിജെപി എംപി ഹേമ മാലിനിയും മഹുവയ്ക്കെതിരെ രംഗത്തെത്തി. നാവ് സൂക്ഷിക്കണമെന്ന് ഹേമ മാലിനി എംപിയെ ഉപദേശിച്ചു. സഭയിലെ എല്ലാ അംഗങ്ങളും ബഹുമാനം അർഹിക്കുന്നുവെന്നും അതിവൈകാരികത കുഴപ്പത്തിലാകുമെന്നും ഹേമ മാലിനി പറഞ്ഞു. മഹുവയുടെ വാക്കുകൾ തൃണമൂലിന്‍റെ സംസ്കാരശൂന്യമായ സ്വഭാവമാണ് കാണിക്കുന്നതെന്ന് ബിജെപി നേതാക്കൾ പ്രതികരിച്ചു.

അതേസമയം, ബിജെപി നേതാവിന്‍റെ നിരന്തരമായ പരിഹാസങ്ങൾക്ക് മറുപടി നൽകുക മാത്രമാണ് താൻ ചെയ്തതെന്ന് മഹുവ തിരിച്ചടിച്ചു. ബി.ജെ.പി നേതാക്കൾ പതിവായി ഇത്തരം വാക്കുകൾ സഭയിൽ ഉപയോഗിക്കാറുണ്ടെന്നും താൻ ഓഫ് റെക്കോർഡ് ആയി സംസാരിക്കുമ്പോൾ അതുവരെ ആർക്കും ഉണ്ടായിട്ടില്ലാത്ത പ്രശ്നമാണിപ്പോഴെന്നും മഹുവ പറഞ്ഞു. സ്ത്രീകൾക്ക് ഇത്തരത്തിൽ സംസാരിക്കുമോ എന്ന ബി.ജെ.പിയുടെ പ്രസ്താവന തന്നെ ചിരിപ്പിക്കുന്നുവെന്നും തന്നെ ആക്രമിക്കുന്നവരെ വാക്കുകൾ കൊണ്ട് ആക്രമിക്കാൻ താൻ വീണ്ടും പുരുഷനാകേണ്ടതുണ്ടോയെന്നും മഹുവ ചോദിച്ചു.

About News Desk

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …