Breaking News

100% വിജയം ഉറപ്പാക്കുമെന്ന് രേഖാമൂലം ഉറപ്പ് നൽകണമെന്ന് സർക്കുലർ; എതിർപ്പുമായി അധ്യാപകർ

കോഴിക്കോട്: സിബിഎസ്ഇ 10, 12 പരീക്ഷകളിൽ 100% വിജയം ഉറപ്പാക്കുമെന്ന് അധ്യാപകർ രേഖാമൂലം നൽകണമെന്ന നവോദയ അസിസ്റ്റന്‍റ് കമ്മീഷണറുടെ നിർദ്ദേശം വിവാദത്തിൽ. അസിസ്റ്റന്‍റ് കമ്മിഷണർ കെ.വി. സുബ്ബറെഡ്ഡിയുടെ പേരിലാണ് കഴിഞ്ഞ ദിവസം സർക്കുലർ സ്കൂളുകളിൽ എത്തിയത്. അധ്യാപകരിൽ നിന്ന് ഒപ്പിട്ടു വാങ്ങിയ ശേഷം ഡൽഹിയിലെ കേന്ദ്ര ഓഫീസിലേക്ക് അയയ്ക്കുമെന്നും അറിയിച്ചിട്ടുണ്ട്.

ഓരോ വിദ്യാർത്ഥിയും കുറഞ്ഞത് 80 % മാർക്ക് (ബെഞ്ച്മാർക്ക്) നേടിയിരിക്കണമെന്നാണ് പൊതു നിർദ്ദേശം. പല സ്കൂളുകളും 100 ശതമാനം വിജയം കൈവരിക്കുന്നില്ലെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ രണ്ട് പ്രീ ബോർഡ് പരീക്ഷകളിലെ വിദ്യാർത്ഥികളുടെ പഠന നിലവാരം വിലയിരുത്തിയാണ് സർക്കുലർ പുറത്തിറക്കിയത്. സാധാരണയായി, നവോദയ മുന്നോട്ട് വച്ച മാനദണ്ഡം കൈവരിച്ചില്ലെങ്കിൽ, അതിന്‍റെ കാരണം അധ്യാപകരോട് ചോദിക്കും. ഇത് ഉറപ്പാക്കുമെന്ന് രേഖാമൂലം നൽകാൻ ആവശ്യപ്പെടുന്നത് ഇതാദ്യമാണെന്ന് അധ്യാപകർ പറയുന്നു.

ഒരു ക്ലാസിലെ കുട്ടികളെ ഏകീകൃത മാനദണ്ഡം ഉപയോഗിച്ച് അളക്കുന്നത് അശാസ്ത്രീയമാണെന്ന് അധ്യാപകർ ചൂണ്ടിക്കാട്ടുന്നു. പഠിച്ച് എഴുതേണ്ട വിഷയങ്ങളുടെ ഫലം എന്തായിരിക്കുമെന്ന് അധ്യാപകർക്ക് എങ്ങനെ മുൻകൂട്ടി ഉറപ്പുനൽകാൻ കഴിയുമെന്നും അവർ ചോദിക്കുന്നു. വിദ്യാർത്ഥിയുടെ പരിശ്രമത്തെ ആശ്രയിച്ചായിരിക്കും ഫലമെന്നും അതിൽ അധ്യാപകന്‍റെ പങ്ക് പരിമിതപ്പെടുത്തുമെന്നും ഓൾ ഇന്ത്യ നവോദയ വിദ്യാലയ സമിതി സ്റ്റാഫ് അസോസിയേഷൻ കേരള യൂണിറ്റ് പ്രസിഡന്‍റ് പി.രാമദാസ് പറഞ്ഞു.

About News Desk

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …