കോഴിക്കോട്: ബജറ്റിൽ വ്യാപാരികളെ അവഗണിച്ചെന്ന ആരോപണവുമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. സമരത്തിലേക്ക് പോകാനാണ് തീരുമാനിച്ചതെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്‍റ് രാജു അപ്സര വ്യക്തമാക്കി. ഹോട്ടൽ വ്യാപാരികൾക്ക് ഹെൽത്ത് കാർഡ് ലഭിക്കാനുള്ള സമയം നീട്ടിതന്നു.
ടൈഫോയ്ഡിനെതിരെ കുത്തിവയ്പ്പ് എടുക്കുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുണ്ട്. ചെറിയ ഹോട്ടലുകാർക്ക് ഇത് താങ്ങാൻ കഴിയില്ല. മറ്റ് സംസ്ഥാനങ്ങളിൽ ഇല്ലാത്ത കാര്യമാണിതെന്നും ഏകോപന സമിതി പറഞ്ഞു.
കേന്ദ്രം പെട്രോളിന്‍റെയും ഡീസലിന്‍റെയും നികുതി കേന്ദ്രം കുറച്ചപ്പോൾ അത് കുറയ്ക്കാൻ സംസ്ഥാനത്തോട് ആവശ്യപ്പെട്ടിരുന്നു. കേരളം നികുതി കുറച്ചില്ല. ശക്തമായ സമരം സംഘടിപ്പിക്കും. ഇത് രാഷ്ട്രീയ പാർട്ടികളുടെ സമരം പോലെയാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഹരിത കർമ്മ സേനയുടെ പണപ്പിരിവ് അവസാനിപ്പിക്കണമെന്നും രാജു അപ്സര ആവശ്യപ്പെട്ടു.