തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ തീപിടിത്തത്തിൽ ജില്ലാ കളക്ടറോട് വിശദമായ റിപ്പോർട്ട് തേടി മന്ത്രി ആന്‍റണി രാജു. വെൽഡിംഗിനിടെ തീ പടർന്നതാകാമെന്ന് മന്ത്രി പറഞ്ഞു. വഴുതക്കാട് അക്വേറിയം ഗോഡൗണാണ് കത്തിനശിച്ചത്.
ഇരുനില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിൽ നിന്ന് മൂന്ന് വീടുകളിലേക്ക് തീ പടർന്നിരുന്നു. കൂട്ടിയിട്ടിരുന്ന പഴയ ഒപ്റ്റിക്കൽ കേബിളുകളിലാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിലേക്ക് ഇടുങ്ങിയ പാതയായതിനാൽ ഫയർ എഞ്ചിൻ കയറാൻ ബുദ്ധിമുട്ടുണ്ടായിരുന്നു.
NEWS 22 TRUTH . EQUALITY . FRATERNITY