Breaking News

പാർട്ടി ഫണ്ട് തിരിമറി; പി കെ ശശിക്കെതിരെ വീണ്ടും അന്വേഷണം

പാലക്കാട്: പാർട്ടി ഫണ്ട് തിരിമറി നടത്തിയെന്ന പരാതിയിൽ കെടിഡിസി ചെയർമാൻ പികെ ശശിക്കെതിരെ വീണ്ടും അന്വേഷണം. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പുത്തലത്ത് ദിനേശനാണ് അന്വേഷണ ചുമതല. മണ്ണാർക്കാട് ഏരിയാ കമ്മിറ്റിയിൽ നേരിട്ട് പോയി വിവരങ്ങൾ ശേഖരിച്ച് ഒരു മാസത്തിനകം പാർട്ടിക്ക് റിപ്പോർട്ട് നൽകണം.

സി.പി.എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പങ്കെടുത്ത പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. ശശിക്കെതിരായ ആരോപണങ്ങൾ പ്രാദേശിക ഘടകം പരിശോധിക്കട്ടെ എന്ന നിലപാടായിരുന്നു സംസ്ഥാന നേതൃത്വം നേരത്തെ സ്വീകരിച്ചത്.

About News Desk

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …