ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 4 ദിവസത്തേക്ക് തിരക്കേറിയ ഷെഡ്യൂൾ. 90 മണിക്കൂറിനുള്ളിൽ ത്രിപുരയിലെ അഗർത്തല, മഹാരാഷ്ട്രയിലെ മുംബൈ, ഉത്തർപ്രദേശിലെ ലഖ്നൗ, കർണാടകയിലെ ബെംഗളൂരു, രാജസ്ഥാനിലെ ദൗസ ഉൾപ്പടെ 10,800 കിലോമീറ്ററിലധികം സഞ്ചരിക്കുന്ന മോദി പത്ത് പൊതുപരിപാടികളെ അഭിസംബോധന ചെയ്യും.
ഫെബ്രുവരി 10ന് ഡൽഹിയിൽ നിന്ന് ലഖ്നൗവിലെത്തിയ പ്രധാനമന്ത്രി ഉത്തർ പ്രദേശ് ആഗോള നിക്ഷേപക ഉച്ചകോടി ഉദ്ഘാടനം ചെയ്തു. തുടർന്ന് അദ്ദേഹം മുംബൈയിലെത്തി 2 വന്ദേ ഭാരത് ട്രെയിനുകൾ ഫ്ളാഗ് ഓഫ് ചെയ്യുകയും റോഡ് പദ്ധതികൾ സമർപ്പിക്കുകയും ചെയ്തു. മുംബൈയിലെ അൽജാമിയ-തുസ്-സൈഫിയയുടെ പുതിയ കാമ്പസും അദ്ദേഹം ഉദ്ഘാടനം ചെയ്തു. അതിനുശേഷം അദ്ദേഹം ഡൽഹിയിലേക്ക് മടങ്ങി. ഒരു ദിവസം കൊണ്ട് 2700 കിലോമീറ്ററിലധികം അദ്ദേഹം സഞ്ചരിച്ചു.
ഫെബ്രുവരി 11ന് ത്രിപുരയിലെത്തിയ പ്രധാനമന്ത്രി ത്രിപുരയിലും അംബാസയിലും രാധാകിഷോർപൂരിലും 2 പൊതുയോഗങ്ങളെ അഭിസംബോധന ചെയ്തിരുന്നു. തുടർന്ന് ഡൽഹിയിലേക്ക് മടങ്ങി. മൂവായിരം കിലോമീറ്ററിലധികം അദ്ദേഹം ഈ ദിവസം സഞ്ചരിച്ചു. മഹർഷി ദയാനന്ദ സരസ്വതിയുടെ 200-ാം ജൻമവാർഷികത്തോടനുബന്ധിച്ച് ഫെബ്രുവരി 12ന് ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷം മോദി ഉദ്ഘാടനം ചെയ്യും.
NEWS 22 TRUTH . EQUALITY . FRATERNITY