Breaking News

ഫ്രഞ്ച് ലീഗ് വൺ; പിഎസ്ജിക്ക് വീണ്ടും തോൽവി, തുടർച്ചയായ രണ്ടാം പരാജയം

പാരീസ്: ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിയുടെ ദുരിതം അവസാനിക്കുന്നില്ല. ഫ്രഞ്ച് ലീഗ് വണ്ണിൽ മൊണാക്കോ പിഎസ്ജിയെ 3-1 എന്ന സ്കോറിന് പരാജയപ്പെടുത്തി.

മെസിയും എംബാപ്പെയും ഇല്ലാതെയാണ് പിഎസ്ജി കളത്തിലിറങ്ങിയത്. സൂപ്പർ താരം നെയ്മർ ഉണ്ടായിരുന്നിട്ടും ടീമിന് വിജയിക്കാനായില്ല. മൊണാക്കോയ്ക്ക് വേണ്ടി വിസ്സാം ബെന്‍ യെദെര്‍ ഇരട്ട ഗോളുകൾ നേടിയപ്പോൾ അലക്സാണ്ടർ ഗോളോവിനും ലക്ഷ്യം തെറ്റിയില്ല. വാറെൻ സൈർ എമെറിയാണ് പിഎസ്ജിയുടെ ആശ്വാസ ഗോൾ നേടിയത്.

പി.എസ്.ജിയുടെ തുടർച്ചയായ രണ്ടാം തോൽവിയാണിത്. നേരത്തെ പി.എസ്.ജി ഫ്രഞ്ച് കപ്പിൽ നിന്ന് പുറത്തായിരുന്നു. മാഴ്‌സെയാണ് പി.എസ്.ജിയെ അട്ടിമറിച്ചത്. ഈ വര്‍ഷം നാല് തോല്‍വികളാണ് പി.എസ്.ജി വഴങ്ങിയത്. തോറ്റെങ്കിലും പി.എസ്.ജി തന്നെയാണ് പോയന്റ് പട്ടികയില്‍ ഒന്നാമത്. 23 മത്സരങ്ങളില്‍ നിന്ന് 54 പോയന്റാണ് ടീമിനുള്ളത്.

About News Desk

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …