ദോഹ: ദേശീയ കായിക ദിനത്തോടനുബന്ധിച്ച് ഫെബ്രുവരി 14 ന് ഖത്തറിൽ പൊതു അവധി. അമീരി ദിവാനാണ് അവധി പ്രഖ്യാപിച്ചത്. എല്ലാ വർഷവും ഫെബ്രുവരിയിലെ രണ്ടാമത്തെ ചൊവ്വാഴ്ചയാണ് ഖത്തർ ദേശീയ കായിക ദിനമായി ആഘോഷിക്കുന്നത്.
ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനാണ് ദേശീയ കായിക ദിനം ആഘോഷിക്കുന്നത്. വ്യായാമം ചെയ്യുക, കൂടുതൽ ആരോഗ്യകരമായ ജീവിതശൈലി നയിക്കാൻ പരസ്പരം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഇതിന്റെ മുഖ്യലക്ഷ്യം.
NEWS 22 TRUTH . EQUALITY . FRATERNITY