Breaking News

ഇംഗ്ലണ്ടിന് ആദ്യ ലോകകപ്പ് നേടിക്കൊടുത്ത നായകൻ; വിരമിക്കൽ പ്രഖ്യാപിച്ച് ഒയിന്‍ മോര്‍ഗന്‍

ലണ്ടന്‍: ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ആദ്യമായി ഇംഗ്ലണ്ടിന് ലോകകപ്പ് കിരീടം നേടിക്കൊടുത്ത നായകൻ ഒയിന്‍ മോര്‍ഗന്‍. 36 കാരനായ മോർഗൻ സോഷ്യൽ മീഡിയയിലൂടെയാണ് വിരമിക്കൽ പ്രഖ്യാപിച്ചത്. 16 വർഷത്തെ കരിയറിനാണ് മോർഗൻ വിരാമമിട്ടത്.

2022 ജൂലൈയിൽ അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചിരുന്നു. അയർലൻഡിനും ഇംഗ്ലണ്ടിനും വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ച താരമാണ് മോർഗൻ. 2019 ലെ ലോകകപ്പ് നേടാൻ ഇംഗ്ലണ്ടിനെ സഹായിച്ചത് മോർഗന്‍റെ ക്യാപ്റ്റൻസിയാണ്.

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചിരുന്നെങ്കിലും താരം ടി 20 ലീഗുകളിൽ സജീവമായിരുന്നു. അടുത്തിടെ സമാപിച്ച ദക്ഷിണാഫ്രിക്ക ട്വന്‍റി 20 ലീഗിൽ പാൾ റോയൽസിനായി മോർഗൻ കളിച്ചിരുന്നു. കഴിഞ്ഞ വർഷം അബുദാബി ടി 10 ക്രിക്കറ്റ് ടൂർണമെന്‍റിന്‍റെയും ഭാഗമായിരുന്നു അദ്ദേഹം.

About News Desk

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …