Breaking News

ന​ടി​ ആ​ക്രമണ കേ​സ്: ദിലീപിന്‍റെ ഹര്‍ജി ഹൈക്കോടതി തള്ളി; കു​ഞ്ചാ​ക്കോ ബോ​ബ​നും ബി​ന്ദു പ​ണി​ക്ക​രും കോ​ട​തി​യി​ല്‍ ഹാജരായി…

ന​ടി​ ആ​ക്രമണ കേ​സി​ല്‍ സാ​ക്ഷി വി​സ്താ​ര​ത്തി​നാ​യി കു​ഞ്ചാ​ക്കോ ബോ​ബ​നും ബി​ന്ദു പ​ണി​ക്ക​രും കൊ​ച്ചി​യി​ലെ പ്ര​ത്യേ​ക വി​ചാ​ര​ണ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യി. നേ​ര​ത്തെ, ര​ണ്ടു​ത​വ​ണ ഹാ​ജ​രാ​കാ​ന്‍ കു​ഞ്ചാ​ക്കോ ബോ​ബ​നോ​ട് കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നെ​

ങ്കി​ലും അ​ദ്ദേ​ഹം ഹാജരായി​രു​ന്നി​ല്ല. തു​ട​ര്‍​ന്ന് താ​ര​ത്തി​നെ​തി​രേ വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. ഷൂ​ട്ടിം​ഗ് തി​ര​ക്കി​ലാ​ണെ​ന്ന് കാ​ണി​ച്ച്‌ കു​ഞ്ചാ​ക്കോ ബോ​ബ​ന്‍ പ്ര​ത്യേ​ക അ​വ​ധി അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കു​ക​യും ചെ​യ്തു.

പി​ന്നീ​ടാ​ണ് വി​ചാ​ര​ണ കോ​ട​തി​യി​ല്‍ തി​ങ്ക​ളാ​ഴ്ച അ​ദ്ദേ​ഹം ഹാ​ജ​രാ​യ​ത്. എന്നാല്‍, പള്‍സര്‍ സുനി ജയിലില്‍ നിന്ന് തന്നെ ഭീഷണിപ്പെടുത്തിയത് പ്രത്യേക കേസായി പരിഗണിക്കണമെന്ന ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി തള്ളുകയായിരുന്നു.

പ്രതികളായ പള്‍സര്‍ സുനി, വിഷ്ണു, സനല്‍ എന്നിവര്‍ ജയിലില്‍ നിന്ന് ദിലീപിനെ ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. ഈ കേസില്‍ ഇര ദിലീപാണെന്നും അതിനാല്‍ ഈ

കേസ് താന്‍ പ്രതിയായ കേസിനൊപ്പം ഇത് പരിഗണിക്കരുതെന്നായിരുന്നു ദിലീപിന്റെ ആവശ്യം. എന്നാല്‍ കേസ് പ്രത്യേകം പരിഗണിക്കാനാകില്ലെന്നാണ് ഹൈക്കോടതി വ്യക്തമാക്കുകയായിരുന്നു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …