ബീഹാർ : ചരിത്രത്തിലും കഥകളിലും, നമുക്ക് എല്ലായ്പ്പോഴും ധാരാളം അനശ്വര പ്രണയികളെ കാണാൻ കഴിയും. റോമിയോ ജൂലിയറ്റ്, ലൈല മജ്നു അങ്ങനെ. എന്നിരുന്നാലും, ഇക്കാലത്ത് സ്നേഹം കൂടുതൽ കൂടുതൽ കെട്ടുകഥയായി മാറുകയാണ്. എന്നാൽ ഭാര്യയുടെ മരണശേഷവും അവളുടെ ഓർമ്മയിൽ ജീവിക്കുകയും അവളുടെ ചിതാഭസ്മം അവസാന ശ്വാസം വരെ സൂക്ഷിക്കുകയും ചെയ്ത ഒരാളുടെ കഥയാണിത്.
ബീഹാർ സ്വദേശിയായ ഭോലനാഥ് അലോക് ആണ് കഥയിലെ നായകൻ. ഇപ്പോൾ അദ്ദേഹം ജീവിച്ചിരിപ്പില്ല. എന്നിരുന്നാലും, ഭാര്യയുടെ ചിതാഭസ്മം തന്‍റെ അവസാന നാളുകൾ വരെ അദ്ദേഹം സൂക്ഷിച്ചു. ഭാര്യയുടെ സ്മരണയ്ക്കായായിരുന്നു ഇത്. തന്‍റെ മരണശേഷം, തന്‍റെ ചിതാഭസ്മം ഭാര്യയുടെ ചിതാഭസ്മത്തിൽ ചേർക്കണമെന്നും അങ്ങനെ തന്‍റെ മരണശേഷവും തങ്ങളുടെ പ്രണയം തുടരുമെന്നും തങ്ങൾ പിരിയില്ല എന്നും അദ്ദേഹം കരുതി.
അദ്ദേഹത്തിന്‍റെ ആഗ്രഹം മക്കളും നിറവേറ്റി. 2022 ജൂൺ 24ന് അദ്ദേഹം മരിച്ചു. അദ്ദേഹത്തിന്റെ മരുമകൻ അശോക് സിങ് അദ്ദേഹത്തിന്റെ ആഗ്രഹം അതുപോലെ നടപ്പിലാക്കി കൊടുത്തു. 32 വർഷം അലോക് തന്റെ ഭാര്യയുടെ ചിതാഭസ്മം ഒരു മാവിന്റെ ചില്ലയിൽ കെട്ടിത്തൂക്കിയിരുന്നു. എല്ലാ ദിവസവും ആ മാവിന്റെ അടുത്തെത്തുകയും ചിതാഭസ്മത്തിന് താഴെയായി ഒരു റോസാപുഷ്പം വയ്‍ക്കുകയും ചെയ്യുമായിരുന്നു. അങ്ങനെയാണ് അദ്ദേഹം മരിച്ചപ്പോൾ അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം മരുമകനും കുടുംബാംഗങ്ങൾ ഇരുവരുടെയും ചിതാഭസ്മം ഒന്നിച്ചാക്കിയത്.