Breaking News

ഐഎസ് സംഘടനയുമായി ബന്ധം; കേരളം ഉള്‍പ്പെടെ 3 സംസ്ഥാനങ്ങളില്‍ എന്‍ഐഎ റെയ്ഡ്

ന്യൂഡല്‍ഹി/ബെംഗളൂരു: ഐഎസ് സംഘടനയുമായി ബന്ധമുള്ളവരെ പിടികൂടാൻ കേരളം ഉൾപ്പെടെ മൂന്ന് സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്. കോയമ്പത്തൂരിലും കർണാടകയിലെ മംഗലാപുരത്തും ഉൾപ്പെടെ 60 സ്ഥലങ്ങളിലാണ് കഴിഞ്ഞ വർഷം നടന്ന സ്ഫോടനങ്ങളുമായി ബന്ധപ്പെട്ടുള്ള റെയ്ഡ്.

കഴിഞ്ഞ നവംബര്‍ 23 പുലര്‍ച്ചെ 4.03ന് കോയമ്പത്തൂര്‍ ഉക്കടം കോട്ടമേട് സംഗമേശ്വരര്‍ ക്ഷേത്രത്തിനു മുന്നിലുണ്ടായ കാര്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ട ജമേഷ മുബിന്‍ (29) കേരളത്തിലെത്തി പലരേയും കണ്ടിരുന്നതായി എൻ ഐ എ കണ്ടെത്തിയിരുന്നു.

സ്ഫോടനത്തിൽ ഹൃദയത്തിൽ ആണി തറഞ്ഞു കയറിയാണ് ജമേഷ മരിച്ചതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ഡ്രൈവർ സീറ്റിൽ നിന്ന് ഏതാനും അടി മാറി ക്ഷേത്രത്തിന് മുന്നിലെ റോഡിലാണ് ജമേഷ മുബിന്‍റെ മൃതദേഹം കിടന്നിരുന്നത്.

അതേസമയം, എൻ.ഐ.എ കേസിലെ പ്രതി അംജത് അലിയെ കാണാൻ ജമേഷ വിയ്യൂരിൽ എത്തിയതായി അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിരുന്നു. സ്ഫോടനം ആസൂത്രണം ചെയ്തതായി സംശയിക്കുന്ന അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് ധല്‍ഹ (25), മുഹമ്മദ് അസ്ഹറുദ്ദീന്‍(23), മുഹമ്മദ് റിയാസ് (27), ഫിറോസ് ഇസ്മയില്‍ (27) എന്നിവരാണ് അറസ്റ്റിലായത്.

About News Desk

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …