കൊച്ചി: വ്യാജ ജനന സർട്ടിഫിക്കറ്റ് കേസ് പ്രതി അനിൽകുമാറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കളമശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അനിലിനെ മധുരയിൽ നിന്ന് അറസ്റ്റ് ചെയ്തത്. അനിൽകുമാറിൻ്റെ അറസ്റ്റോടെ വ്യാജ ജനന സർട്ടിഫിക്കറ്റ് തയ്യാറാക്കിയ സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ, പണമിടപാട് നടന്നിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുമെന്നാണ് പ്രതീക്ഷ.
വ്യാജ ജനന സർട്ടിഫിക്കറ്റ് ഇടപാടിൽ വൻ സാമ്പത്തിക ഇടപാട് നടന്നതായി പൊലീസിന് നേരത്തെ സൂചന ലഭിച്ചിരുന്നു. ചോദ്യം ചെയ്യലിൽ പണത്തിനായിയാണ് വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയതെന്നും കുട്ടിയെ ഏറ്റെടുത്ത ദമ്പതികൾ പണം നൽകിയെന്നും അനിൽകുമാർ പൊലീസിനോട് പറഞ്ഞു.
കുട്ടിയെ ഏറ്റെടുത്ത ദമ്പദികളെ സുഹൃത്ത് വഴിയാണ് പരിചയപ്പെട്ടതെന്നും അനിൽ കുമാർ പറഞ്ഞു. അനിൽകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ നേരത്തെ കുഞ്ഞിനെ ഏറ്റെടുത്ത ദമ്പതികളെ പൊലീസ് ചോദ്യം ചെയ്യും. ഇതിന് ശേഷം അടുത്തയാഴ്ച അനിൽകുമാറിനെ കസ്റ്റഡിയിൽ വാങ്ങി വീണ്ടും ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം.
NEWS 22 TRUTH . EQUALITY . FRATERNITY