മസ്കറ്റ്: എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകുന്നത് സ്ഥിരം സംഭവമാകുന്നു. വെള്ളിയാഴ്ച രാവിലെ 11.20ന് മസ്കറ്റിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന വിമാനം 4 മണിക്കൂർ വൈകി 3.50നാണ് പറന്നുയർന്നത്. ഇതോടെ യാത്രക്കാർ ഏറെ ബുദ്ധിമുട്ടി. പലരും രാവിലെ 9 മണിക്ക് മുമ്പ് വിമാനത്താവളത്തിൽ എത്തിയിരുന്നു.
വിമാനം വൈകുന്ന വിവരം നേരത്തെ അറിയിച്ചിരുന്നില്ലെന്ന് യാത്രക്കാർ പറഞ്ഞു. ദൂരെ നിന്ന് വിമാനത്തിൽ കയറാൻ എത്തിയവരാണ് ഏറെ ബുദ്ധിമുട്ട് നേരിട്ടതെന്ന് കോട്ടയം സ്വദേശി ഷിബു പറഞ്ഞു.
വിമാനം അനിശ്ചിതമായി വൈകിയതിനാൽ നാട്ടിൽ നിന്ന് വിളിക്കാൻ കൊച്ചി വിമാനത്താവളത്തിലെത്തിയ വാഹനം ഏറെ നേരം കാത്തുനിൽക്കാൻ കഴിയാത്തതിനാൽ മടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. എയർ ഇന്ത്യയുടെ വിമാനം വൈകൽ തുടർക്കഥയായതോടെ വാർത്താ പ്രാധാന്യം പോലും നഷ്ടപ്പെട്ടു. യാത്രക്കാരിൽ പലരും ഇത് ഒരു സാധാരണ സംഭവമാണെന്ന രീതിയിലാണ് ഇപ്പോഴുള്ളത്.