ദുബായ്: 2023 ഫെബ്രുവരി 19 ഞായറാഴ്ച നടക്കാനിരിക്കുന്ന സ്പിന്നീസ് ദുബായ് 92 സൈക്കിൾ ചലഞ്ച് മൂലം ചില റോഡുകൾ താൽക്കാലികമായി അടയ്ക്കുമെന്ന് ദുബായ് റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു.
ഞായറാഴ്ച രാവിലെ 6 മുതൽ 10.30 വരെയാണ് ചലഞ്ച് നടക്കുക. ദുബായ് സ്പോർട്സ് സിറ്റി മുതൽ ഹെസ്സ സ്ട്രീറ്റ് വരെ, അൽ അസയേൽ സ്ട്രീറ്റ്, ഗാർൻ അൽ സബ്ഖ സ്ട്രീറ്റ്, ഫസ്റ്റ് അൽ ഖൈൽ റോഡ്, അൽ ഖമീല സ്ട്രീറ്റ്, ഷെയ്ഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ സ്ട്രീറ്റ്, ദുബായ് എക്സ്പോ സിറ്റി, ഗ്ലോബൽ വില്ലേജ് എന്നീ റോഡുകളാണ് അടച്ചിടുക.
സൈക്കിൾ യാത്രക്കാർ കടന്നുപോകുന്നതിനാൽ റേസ് റൂട്ടിലെ പ്രധാന ‘സിഗ്നൽ നിയന്ത്രിത കവലകളും’ റൗണ്ട് എബൗട്ടുകളും താത്കാലികമായിഅടച്ചിടുമെന്നും ദുബായ് റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. അവസാന മത്സരാർത്ഥി കടന്നുപോയി കഴിഞ്ഞാൽ റോഡ് ഗതാഗതം പുനസ്ഥാപിക്കും.