Breaking News

ജസ്ന തിരോധാനം; പോക്സോ കേസ് പ്രതിയുടെ മൊഴി തള്ളി സിബിഐ

തിരുവനന്തപുരം: ജസ്ന തിരോധാനത്തിൽ തടവുകാരന്‍റെ മൊഴി തള്ളി സി.ബി.ഐ. പൂജപ്പുര ജയിലിലെ സഹതടവുകാരന് ജസ്നയുടെ തിരോധാനത്തിൽ പങ്കുണ്ടെന്നായിരുന്നു കൊല്ലം സ്വദേശിയായ പോക്സോ കേസ് പ്രതിയുടെ മൊഴി. എന്നാൽ തുടരന്വേഷണത്തിൽ മൊഴിയിൽ ആധികാരികതയില്ലെന്ന് കണ്ടെത്തി. ഈ മൊഴിയിലും സാധ്യത മങ്ങിയതോടെ സി.ബി.ഐ പുതിയ വഴികൾ തേടുകയാണ്.

പത്തനംതിട്ട സ്വദേശിനിയായ ജസ്ന എന്ന വിദ്യാർത്ഥിനിയെ കാണാതായിട്ട് അഞ്ച് വർഷം പിന്നിടുന്നു. പുറത്തിറക്കിയ ലുക്ക് ഔട്ട് നോട്ടീസ് അനുസരിച്ച് നിരവധി വിവരങ്ങള്‍ സിബിഐക്ക് ലഭിക്കുന്നതിനിടെയാണ് പോക്സോ കേസ് പ്രതിയുടെ വെളിപ്പെടുത്തൽ. മോഷണക്കേസുമായി ബന്ധപ്പെട്ട് സെല്ലിലുണ്ടായിരുന്ന പത്തനംതിട്ട സ്വദേശിക്ക് ജസ്നയുടെ തിരോധാനത്തിൽ പങ്കുണ്ടെന്നായിരുന്നു മൊഴി. പത്തനംതിട്ട സ്വദേശിയായതിനാൽ ആദ്യം മൊഴി ഗൗരവമായി എടുത്ത സി.ബി.ഐ ഇയാളെ കണ്ടെത്തി ചോദ്യം ചെയ്യുകയായിരുന്നു. മൊഴി കള്ളമെന്ന് തെളിഞ്ഞുവെന്ന് സിബിഐ വൃത്തങ്ങള്‍ അറിയിച്ചു.

About News Desk

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …