തെലുങ്കില്‍ നിന്നു മൊഴിമാറ്റി എത്തിയ ഇത് ഞങ്ങളുടെ ലോകം’ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായി മാറിയ നടിയാണ് ശ്വേത ബസു പ്രസാദ്. കുറച്ചുവര്‍ഷങ്ങള്‍ക്ക് മുമ്പ് നടിയെ അനാശ്യാസത്തിന് പിടിച്ചത് പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു.
വിവാദങ്ങള്‍ക്കിടെ സിനിമയില്‍നിന്നു വിട്ടുനിന്ന നടി ഒരിടവേളയ്ക്ക് ശേഷം വീണ്ടും തിരിച്ചുവരവ് നടത്തിയിരുന്നു. സിനിമകള്‍ക്ക് പുറമെ മിനിസ്ക്രീന്‍ രംഗത്തും സജീവമായിരുന്ന താരം 2018ലാണ് യുവ സംവിധായകന് രോഹിത്ത് മിത്തലിനെ വിവാഹം കഴിച്ചത്.
പിന്നീട് വിവാഹ വാര്‍ഷികത്തിന് മൂന്ന് ദിവസം ശേഷിക്കെ ഇരുവരുടെയും വിവാഹ മോചന വാര്‍ത്ത എത്തിയതും ഞെട്ടലോടെയാണ് സിനിമാലോകം കേട്ടത്.
ഇതിന്റെ കാരണം നടി തന്നെ അന്ന് തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ വെളിപ്പെടുത്തിയിരുന്നു.
ഇരുവരും ഒന്നിച്ചെടുത്ത തീരുമാനമാണ് വിവാഹ മോചനമെന്നാണ് ശ്വേത അന്ന് പറഞ്ഞത്. വളരെ വൈകാരികമായിട്ടായിരുന്നു ശ്വേത ഡിവോഴ്സിനെക്കുറിച്ച് അന്ന് പറഞ്ഞത്.
2019 ഡിസംബറിലായിരുന്നു ശ്വേതയും രോഹിത്തും വേര്‍പിരിയുകയാണെന്ന തരത്തില്‍ വാര്‍ത്ത വന്നത്.
വിവാഹ മോചനത്തെക്കുറിച്ച് അടുത്തിടെ നടന്നൊരു അഭിമുഖത്തിലും നടി മനസുതുറന്നിരുന്നു.
ശ്വേത ബസുവിന്റെ വാക്കുകള്‍;
കൊച്ചിയിലേത് കൊറോണ വൈറസ് അല്ല; വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലെ പരിശോധനാ ഫലത്തില്‍ പുറത്ത്വരുന്നത്..
ദാമ്പത്യബന്ധം അവസാനിപ്പിച്ചെങ്കിലും ഞങ്ങള്‍ ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്. തീര്‍ച്ചയായും പ്രണയം എന്ന ആശയത്തെയോ പ്രണയത്തിലാകുന്നതിനെയോ ഞാന്‍ അകറ്റി നിര്‍ത്തിയിട്ടില്ല, പക്ഷേ ഇപ്പോള്‍ തന്റെ എക ശ്രദ്ധ കരിയറും ജോലിയും മാത്രമാണ്.
സ്നേഹം ജൈവികമായി സംഭവിക്കുന്ന ഒന്നാണ്. അത് സംഭവിച്ചില്ലെങ്കില്‍ ഒരു കുഴപ്പവുമില്ല. അതിനെ അന്വേഷിച്ച് പോകുന്നുമില്ല. ‘അദ്ദേഹം എപ്പോഴും എന്റെ അഭിനയ ജീവിതത്തെ വളരെയധികം പിന്തുണയ്ക്കുന്ന ആളാണ്.
ഞാന്‍ അദ്ദേഹത്തിന്റെ ആരാധികയാണ്. അദ്ദേഹം ഒരു മികച്ച ഫിലിം മേക്കറാണ്. ഞങ്ങള്‍ എന്നെങ്കിലും ഒരിക്കല്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു” - ശ്വേത ബസു പ്രസാദ് പറഞ്ഞു.