പതിമൂന്ന് വയസുള്ള ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയുടെ വയറ്റില്‍ നിന്ന് നീക്കം ചെയ്തത് അരക്കിലോയില്‍ അധികം തലമുടിയും ഒപ്പം, കാലിയായ ഷാംപൂ പാക്കറ്റുകളുമെന്ന് റിപ്പോര്‍ട്ട്.
കോയമ്ബത്തൂരിലെ സിറ്റി ആശുപത്രിയിലാണ് സംഭവം നടന്നത്. ഇടയ്ക്കിടെ വയറുവേദന ഉണ്ടാകുന്നതിനെ തുടര്‍ന്ന് ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയുമായി മാതാപിതാക്കള്‍ ആശുപത്രിയില്‍ എത്തുകയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
സ്കാനില്‍ കുട്ടിയുടെ വയറില്‍ ബോള്‍ പോലെ എന്തോ ഒന്ന് ഉണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന് എന്‍ഡോസ്കോപ്പിയിലൂടെ അത് നീക്കം ചെയ്യാന്‍ ഡോക്ടര്‍മാര്‍ തീരുമാനിക്കുകയും എന്നാല്‍ ഈ ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് സര്‍ജറി നടത്താന്‍ തീരുമാനിക്കുകയായിരുന്നു.
ഒടുവില്‍ സര്‍ജറിയിലൂടെ കുട്ടിയുടെ വയറ്റില്‍ നിന്നും മുടിയും ഷാംപൂ പാക്കറ്റുകളും നീക്കം ചെയ്യുകയും ചെയ്തു. അടുത്ത ബന്ധുക്കളുടെ മരണത്തെ തുടര്‍ന്ന് വിഷമത്തിലായ പെണ്‍കുട്ടി
ഷാംപൂ പാക്കറ്റ്, മുടി പോലുള്ള വസ്തുക്കള്‍ കഴിക്കുന്നത് പതിവായിരുന്നുവെന്നാണ് കണ്ടെത്തല്‍. ഇങ്ങനെയാകാം കുട്ടിയ്ക്ക് വയറുവേദനയ്ക്ക് കാരണമായത്. പെണ്‍കുട്ടി ആരോഗ്യനില കൈവരിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു