Breaking News

ഗുൽമാർഗിൽ സ്നോമൊബൈൽ ഓടിച്ച് രാഹുലും പ്രിയങ്കയും; ദൃശ്യങ്ങൾ വൈറൽ

ശ്രീനഗർ: സോഷ്യൽ മീഡിയയിൽ വൈറലായി ജമ്മു കശ്മീരിലെ ഗുൽമാർഗിൽ സ്നോമൊബൈൽ ഓടിക്കുന്ന രാഹുൽ ഗാന്ധിയുടെയും സഹോദരി പ്രിയങ്ക ഗാന്ധിയുടെയും ദൃശ്യങ്ങൾ. യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്‍റ് ബി വി ശ്രീനിവാസ് പങ്കുവച്ച വീഡിയോയിൽ സഹോദരങ്ങൾ മഞ്ഞിലൂടെ സ്നോമൊബൈൽ ഓടിക്കുന്നത് കാണാം.

കശ്മീരിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് ഗുൽമാർഗ്. നിരവധി വിനോദ സഞ്ചാരികൾക്കിടയിൽ മാറിമാറി ഒരു സ്നോമൊബൈൽ ഓടിക്കുന്ന പ്രിയങ്കയേയും രാഹുലിനെയും വീഡിയോയിൽ കാണാം. രണ്ട് ദിവസത്തെ സ്വകാര്യ വിനോദയാത്രയുടെ ഭാഗമായാണ് സഹോദരങ്ങൾ കശ്മീരിലെത്തിയത്.

ജോഡോ യാത്രയുടെ വിജയത്തിന് ശേഷമുള്ള ഏറ്റവും മികച്ച അവധിക്കാലമെന്നാണ് രാഹുലും പ്രിയങ്കയും ഈ യാത്രയെ വിശേഷിപ്പിച്ചത്. ജമ്മു കശ്മീരിലെ പാർട്ടി നേതാക്കളുമായും രാഹുൽ കൂടിക്കാഴ്ച നടത്തി. ജമ്മു കശ്മീരിലെ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും നീതി ഉറപ്പാക്കുന്നതിനുമായി താൻ വീണ്ടും കശ്മീർ സന്ദർശിക്കുമെന്നും രാഹുൽ പറഞ്ഞു.

About News Desk

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …