Breaking News

പുതിയ ഇ-സ്‌പോര്‍ട്‌സ് പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് വോഡഫോണ്‍ ഐഡിയ

വോഡഫോൺ ഐഡിയ (വി) പുതിയ ഇ-സ്പോർട്സ് പ്ലാറ്റ്ഫോം ആരംഭിച്ചു. ഇ-സ്പോർട്സ് സ്റ്റാർട്ടപ്പായ ഗെയിമര്‍ജിയുമായി സഹകരിച്ചാണ് വി ഗെയിംസിന് കീഴിൽ ഇ-സ്പോർട്സ് പ്ലാറ്റ്ഫോം ആരംഭിച്ചത്.

ബാറ്റിൽ റോയൽ, റേസിംഗ്, ക്രിക്കറ്റ്, ആക്ഷൻ റോൾ പ്ലേയിംഗ് തുടങ്ങിയ വിഭാഗങ്ങളിൽ ജനപ്രിയമായ ഇ-സ്പോർട്സ് ഗെയിമുകൾ വി ഗെയിംസിൽ ലഭ്യമാകും.

എഫ്‌ഐസിസിഐ-ഇവൈ മീഡിയ ആൻഡ് എന്‍റർടൈൻമെന്‍റ് റിപ്പോർട്ട് 2022 അനുസരിച്ച്, രാജ്യത്തെ ഇസ്‌പോര്‍ട്‌സ് കളിക്കാരുടെ എണ്ണം 2020 ലെ മൂന്ന് ലക്ഷത്തിൽ നിന്ന് 2021 ൽ ആറ് ലക്ഷമായി ഉയർന്നു. രാജ്യത്തെ ഇ-സ്പോർട്സ് വ്യവസായം 46 ശതമാനം സംയുക്ത വാർഷിക വളർച്ചാ നിരക്കിലേക്ക് വളർന്ന് 1100 കോടി രൂപയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഗെയിമിംഗ് മേഖല 2025 ഓടെ 10,000 കോടി രൂപയുടെ സാമ്പത്തിക നേട്ടം കൈവരിക്കുമെന്നും പ്രതീക്ഷിക്കുന്നു.

About News Desk

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …