Breaking News

കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞ് പടയപ്പ; സൈഡ് മിറർ തകർത്തു

മൂന്നാര്‍: മൂന്നാർ നായമക്കാട് എസ്റ്റേറ്റിന് സമീപം പടയപ്പ കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞു. ബസിന്‍റെ സൈഡ് മിററും ആന തകർത്തു. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം. പഴനി-തിരുവനന്തപുരം സൂപ്പർഫാസ്റ്റ് ബസിന് നേരെയാണ് ആനയുടെ ആക്രമണമുണ്ടായത്. യാത്രക്കാർക്ക് പരിക്കുകളില്ല. മൂന്നാറിൽ നിന്ന് മടങ്ങും വഴിയാണ് ആനയുടെ ആക്രമണമുണ്ടായത്. പ്രകോപനങ്ങളില്ലാഞ്ഞതിനാൽ ആന വലിയ തോതിലുള്ള ആക്രമണ സ്വഭാവം പ്രകടിപ്പിച്ചില്ല. അഞ്ചു മിനിറ്റോളം ബസ് തടഞ്ഞു നിർത്തി. ഒരു ലോറി ഇതുവഴി വന്ന് എയർ ഹോൺ മുഴക്കിയതിന് ശേഷമാണ് റോഡിൽ നിലയുറപ്പിച്ചിരുന്ന ആന പോയത്.

ആനകൾ പതിവായി ഇറങ്ങുന്ന പാതയാണിത്. പ്രദേശത്തെ കടകൾ തകർത്ത് ഭക്ഷ്യവസ്തുക്കൾ എടുക്കുന്ന പതിവുമുണ്ട്. ഇതിനു മുമ്പും പടയപ്പയുടെ ഭാഗത്തുനിന്നും സമാനമായ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. മൂന്നാറിൽ നിന്ന് മറയൂരിലേക്ക് പോകുകയായിരുന്ന ബസ് തടഞ്ഞുനിർത്തി ജനൽച്ചില്ലുകൾ തകർത്തിരുന്നു.

About News Desk

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …