Breaking News

തരംഗമാവാൻ ശിവകാര്‍ത്തികേയൻ ചിത്രം ‘മാവീരൻ’; വൈറലായി ഷൂട്ടിംഗ് വീഡിയോ

മഡോണി അശ്വിൻ തിരക്കഥ ഒരുക്കി സംവിധാനം ചെയ്ത് ശിവകാർത്തികേയൻ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് മാവീരൻ. ഇപ്പോഴിതാ ചിത്രത്തിൻ്റെ സെറ്റിൽ നിന്നുള്ള ഒരു വീഡിയോ പുറത്ത് വന്നിരിക്കുകയാണ്.

നിർമ്മാതാവ് അരുൺ വിശ്വയാണ് ഹ്രസ്വ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ശിവകാർത്തികേയന്‍റെ ചിത്രത്തിന്‍റെ ഒടിടി അവകാശം ആമസോൺ പ്രൈം വീഡിയോ സ്വന്തമാക്കി. വിധു അയ്യണ്ണയാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. സംവിധായകൻ എസ് ശങ്കറിന്‍റെ മകൾ അദിതി ശങ്കറാണ് ചിത്രത്തിലെ നായിക.

‘പ്രിൻസ്’ ആയിരുന്നു ശിവകാർത്തികേയന്‍റെ അവസാന ചിത്രം. അനുദീപ് കെ.വിയാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിന് മികച്ച പ്രതികരണം ലഭിച്ചിരുന്നില്ല. ശ്രീ വെങ്കടേശ്വരൻ സിനിമാസ് എൽഎൽപിയാണ് ചിത്രം നിർമ്മിച്ചത്. വിദേശവനിതയുമായി പ്രണയത്തിലാകുന്ന തമിഴ് ടൂറിസ്റ്റ് ഗൈഡിന്‍റെ വേഷമാണ് ശിവകാർത്തികേയൻ അവതരിപ്പിച്ചത്.

About News Desk

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …