Breaking News

മാത്യു-മാളവിക ചിത്രം ‘ക്രിസ്റ്റി’ ഒടിടിയില്‍; സ്‍ട്രീമിംഗ് അവകാശം സ്വന്തമാക്കി സോണി ലിവ്

നവാഗതനായ ആൽവിൻ ഹെൻറിയുടെ സംവിധാനത്തിൽ മാളവിക മോഹനനും മാത്യു തോമസും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘ക്രിസ്റ്റി’ക്ക് മികച്ച പ്രതികരണമാണ് തിയ്യേറ്ററുകളിൽ നിന്ന് ലഭിച്ചത്. ഇപ്പോഴിതാ, ചിത്രം ഒടിടി സ്ട്രീമിംഗിന് തയ്യാറെടുക്കുകയാണ്.

ചിത്രത്തിന്‍റെ ഒടിടി അവകാശം സോണി ലിവ് സ്വന്തമാക്കി. ചിത്രത്തിന്‍റെ സ്ട്രീമിംഗ് മാർച്ച് 10ന് ആരംഭിക്കും. ആനന്ദ് സി ചന്ദ്രനാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ. ഗോവിന്ദ് വസന്തയാണ് സംഗീത സംവിധാനം.

അക്ഷര ലോകത്തെ പ്രതിഭകളായ ബെന്യാമിനും ജി.ആർ ഇന്ദുഗോപനും ചേർന്ന് തിരക്കഥയൊരുക്കിയ ചിത്രത്തിന്‍റെ പ്രഖ്യാപനം ഏറെ ശ്രദ്ധ നേടിയിരുന്നു. ആൽവിൻ ഹെൻറിയുടേതാണ് കഥ. ജോയ് മാത്യു, വിനീത് വിശ്വം, രാജേഷ് മാധവൻ, മുത്തുമണി. ജയ എസ് കുറുപ്പ്, വീണ നായർ , മഞ്ജു പത്രോസ്, സ്മിനു സിജോ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

About News Desk

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …