കാൺപുർ: ഉത്തർപ്രദേശിൽ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 16കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത യുവാക്കൾ അറസ്റ്റിൽ. കാൺപൂരിലെ ഒരു കഫേയിൽ വച്ചാണ് ഡോക്ടർമാരായ ദമ്പതികളുടെ മകളെ വിനയ് ഠാക്കൂർ ബലാത്സംഗം ചെയ്തത്.
കുട്ടിയെ കഫേയിലേക്ക് വിളിച്ചു വരുത്തുക ആയിരുന്നെന്ന് പിതാവ് നൽകിയ പരാതിയിൽ പറയുന്നു. കുടിക്കാൻ നൽകിയ പാനീയത്തിൽ മയക്ക് മരുന്ന് കലർത്തി. തുടർന്ന് പെൺകുട്ടിയെ വിജനമായ സ്ഥലത്തേക്ക് കൊണ്ടുപോയി. അവിടെയുണ്ടായിരുന്ന ഏഴുപേരും ചേർന്ന് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു. സ്വയം പ്രതിരോധിക്കാൻ ശ്രമിച്ച പെൺകുട്ടിയുടെ ശരീരം മുഴുവൻ കടിച്ച് മുറിവേൽപ്പിച്ചു.
വിനയ് ഠാക്കൂർ പെൺകുട്ടിയുടെ നഗ്ന രംഗം ചിത്രീകരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. വിനയ് ഠാക്കൂർ പെൺകുട്ടിയുടെ നെഞ്ചിൽ ബ്ലേഡ് ഉപയോഗിച്ച് തന്‍റെ പേര് എഴുതിയിരുന്നു. മറ്റാരെയും വിവാഹം കഴിക്കാതിരിക്കാനാണ് ഇങ്ങനെ ചെയ്തതെന്നും പിതാവിന്റെ പരാതിയിൽ പറയുന്നു. കുട്ടിയിൽ നിന്ന് പണവും വാങ്ങി. എങ്ങനെയോ രക്ഷപ്പെട്ട പെൺകുട്ടി വീട്ടിലെത്തി മാതാപിതാക്കളോട് ഇക്കാര്യം പറയുകയായിരുന്നു. തുടർന്ന് പിതാവാണ് പൊലീസിൽ പരാതി നൽകിയത്.
NEWS 22 TRUTH . EQUALITY . FRATERNITY