Breaking News

മുംബൈ ഫിലിം സിറ്റിയിലെ അപകടം; പ്രതികരണവുമായി എ ആർ റഹ്മാൻ

മുംബൈ: ഗാന ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തിൽ നിന്ന് അത്ഭുതകരമായാണ് എ ആർ റഹ്മാന്‍റെ മകൻ എ ആർ അമീൻ രക്ഷപ്പെട്ടത്. ഇപ്പോൾ സംഭവത്തെക്കുറിച്ചുള്ള പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് റഹ്മാൻ.

മുംബൈയിലെ ഫിലിം സിറ്റിയിലാണ് അപകടമുണ്ടായത്. ക്രെയിനിൽ തൂങ്ങിക്കിടന്ന അലങ്കാര വിളക്കുകൾ പരിപാടിക്കിടെ സ്റ്റേജിലേക്ക് വീഴുകയായിരുന്നു. അപകട വാർത്ത അമീൻ തന്നെയാണ് തന്‍റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി വെളിപ്പെടുത്തിയത്.

‘കുറച്ച് ദിവസങ്ങൾക്ക് മുമ്പ് എന്‍റെ മകൻ എ ആർ അമീനും സംഘവും വലിയ ഒരു ദുരന്തത്തെ അതിജീവിച്ചു. മുംബൈ ഫിലിം സിറ്റിയിൽ നടന്ന അപകടത്തിൽ ദൈവത്തിന്‍റെ കൃപയാൽ ആർക്കും പരിക്കില്ല. നമ്മുടെ സിനിമാ വ്യവസായത്തിന്‍റെ വളർച്ചയ്ക്ക് അനുസൃതമായി ഇന്ത്യൻ സെറ്റുകളിലും ലൊക്കേഷനുകളിലും ലോകോത്തര സുരക്ഷാ മാനദണ്ഡങ്ങൾ ഉണ്ടായിരിക്കേണ്ടതുണ്ട്. ഇൻഷുറൻസ് കമ്പനിയുടെയും നിർമ്മാണ കമ്പനിയായ ഗുഡ്ഫെൽസ് സ്റ്റുഡിയോസിന്‍റെയും അന്വേഷണ റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് ഞങ്ങളെല്ലാവരും’, അദ്ദേഹം പറഞ്ഞു.

About News Desk

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …