Breaking News

ബ്രഹ്മപുരം തീപിടിത്തം; കൊച്ചി മേയറുടെ വീട്ടിലേക്ക് മാ‍ർച്ച് നടത്തി യുഡിഎഫ്

കൊച്ചി: കൊച്ചി ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീ ഇനിയും അണയ്ക്കാനാകാത്ത സാഹചര്യത്തിൽ നഗരസഭയ്ക്കെതിരെ പ്രതിഷേധവുമായി യു.ഡി.എഫ് . കൊച്ചി മേയറുടെ വീട്ടിലേക്ക് യു.ഡി.എഫ് മാർച്ച് നടത്തി. ‘മേയറെ തേടി’ എന്നെഴുതിയ പ്ലക്കാർഡുകളുമായാണ് യു.ഡി.എഫ് കൗൺസിലർമാർ അടക്കമുള്ളവർ പ്രതിഷേധ മാർച്ച് നടത്തിയത്. മാർച്ച് പോലീസ് തടഞ്ഞു.

എട്ടാം ദിവസവും ബ്രഹ്മപുരത്തെ തീ അണയ്ക്കാനായിട്ടില്ല. അതേസമയം, കൊച്ചിയിൽ മാലിന്യ നിർമാർജനം നിലച്ചിട്ട് ഒരാഴ്ചയായി. ബ്രഹ്മപുരത്തേക്ക് മാലിന്യം കൊണ്ടുപോകാൻ കഴിയാത്തതിനാൽ നഗരത്തിലെ റോഡരികിൽ മാലിന്യമെല്ലാം കുന്നുകൂട്ടിയിട്ടിരിക്കുകയാണ്. 

About News Desk

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …