Breaking News

സ്വപ്നയുടേത് കള്ളക്കഥ; ആരോപണം തള്ളി സിപിഎം സെക്രട്ടറിയേറ്റ് 

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ഇടനിലക്കാരൻ ഒത്തുതീർപ്പിനായി ബന്ധപ്പെട്ടുവെന്ന സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്‍റെ ആരോപണം തള്ളി സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്. സ്വപ്നയുടേത് കള്ളക്കഥയാണെന്നാണ് സി.പി.എം പ്രതികരിച്ചത്.

സ്വർണക്കടത്ത് കേസ് എടുത്തത് കേന്ദ്ര ഏജൻസികളാണെന്നിരിക്കെ കേസ് പിൻവലിക്കാമെന്ന് സി.പി.എം വാഗ്ദാനം ചെയ്തുവെന്ന് പറയുന്നത് കല്ലുവെച്ച നുണയാണ്. കേന്ദ്ര ഏജൻസികളുടെ കേസുമായി സംസ്ഥാന സർക്കാരിന് ഒന്നും ചെയ്യാനില്ലെന്നതാണ് വാസ്തവം. എന്നാൽ സംസ്ഥാനത്തെ ഭരണകക്ഷിയെന്ന നിലയിൽ കേസ് പിൻവലിക്കാമെന്ന് ഉറപ്പ് നൽകിയെന്നത് നുണയാണെന്നും സി.പി.എം പ്രസ്താവനയിൽ പറഞ്ഞു.

About News Desk

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …