ബംഗളൂരു: ഇൻഫോസിസ് പ്രസിഡന്റ് മോഹിത് ജോഷി രാജിവച്ചു. 22 വർഷത്തെ സേവനത്തിന് ശേഷമാണ് അദ്ദേഹം സ്ഥാനമൊഴിഞ്ഞത്. ഇൻഫോസിസിന്റെ ഫിനാൻഷ്യൽ സർവീസസ്, ഹെൽത്ത് കെയർ / ലൈഫ് സയൻസസ് ബിസിനസ് ഡിവിഷന്റെ ചുമതല ഇദ്ദേഹമായിരുന്നു വഹിച്ചിരുന്നത്. കൂടാതെ എഡ്ജ്വെർവ് സിസ്റ്റംസിന്റെ ചെയർമാനുമായിരുന്നു അദ്ദേഹം.
രവികുമാറിന് ശേഷം ഇൻഫോസിസിൽ നിന്ന് രാജിവയ്ക്കുന്ന രണ്ടാമത്തെ പ്രമുഖനാണ് മോഹിത്. എസ് രവികുമാർ ഇൻഫോസിസ് പ്രസിഡന്റ് സ്ഥാനം രാജിവച്ച് കോഗ്നിസന്റ് സിഇഒ ആയതിനെ തുടർന്നാണ് മോഹിത് ജോഷി ഇൻഫോസിസ് പ്രസിഡന്റായി ചുമതലയേറ്റത്. പ്രസിഡന്റായി ചുമതലയേറ്റ് അഞ്ച് മാസത്തിനുള്ളിലാണ് രാജി. ടെക് മഹീന്ദ്രയുടെ എംഡി, സിഇഒ പദവികൾ മോഹിത് ജോഷി ഏറ്റെടുക്കുമെന്നാണ് റിപ്പോർട്ടുകൾ.
NEWS 22 TRUTH . EQUALITY . FRATERNITY