ധാക്ക: തന്നെ വളഞ്ഞ ആരാധകരെ തല്ലി ബംഗ്ലദേശ് ക്രിക്കറ്റ് താരം ഷാക്കിബ് അൽ ഹസൻ. സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. തൊപ്പി ഉപയോഗിച്ചാണ് തന്നെ ശല്ല്യം ചെയ്ത ആരാധകരെ ഷാക്കിബ് നേരിട്ടത്. ഇംഗ്ലണ്ടിനെതിരായ ആദ്യ ടി 20 മത്സരത്തിന് ശേഷമായിരുന്നു സംഭവം.
ചത്തോഗ്രമിലെ സാഹുർ അഹമ്മദ് ചൗധരി സ്റ്റേഡിയത്തിലാണ് സംഭവം അരങ്ങേറിയത്. മത്സരം അവസാനിച്ച് മൂന്ന് മണിക്കൂർ കഴിഞ്ഞിട്ടും ഷാക്കിബ് ചില പരസ്യ ആവശ്യങ്ങൾക്കായി സ്റ്റേഡിയത്തിലുണ്ടായിരുന്നു. അവിടെ വച്ചാണ് താരത്തിന് ചുറ്റും ആരാധകർ എത്തിയത്. കാറിൽ കയറാൻ പോയപ്പോൾ ആരാധകൻ താരത്തിന്റെ തലയിൽ നിന്ന് തൊപ്പിയെടുത്തതാണ് പ്രശ്നത്തിന് തുടക്കം കുറിച്ചതെന്ന് ഒരു ബംഗ്ലാദേശ് ചാനൽ റിപ്പോർട്ട് ചെയ്തു.
തുടർന്ന് തൊപ്പി തിരിച്ചു വാങ്ങിയ താരം ആരാധകർക്കെതിരെ തിരിഞ്ഞു. വീഡിയോയിൽ ബംഗ്ലാദേശ് ക്യാപ്റ്റൻ ആരാധകരെ അടിക്കുന്നത് വ്യക്തമായി കാണാം. ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20യിൽ ബംഗ്ലാദേശ് ആറ് വിക്കറ്റിന്‍റെ തകർപ്പൻ ജയം സ്വന്തമാക്കിയിരുന്നു.
NEWS 22 TRUTH . EQUALITY . FRATERNITY