Breaking News

മൊബൈൽ ടവറിൽ കയറി യുവാവിൻ്റെ ആത്മഹത്യാ ഭീഷണി; താഴെയിറങ്ങിയത് രണ്ടര മണിക്കൂറിന് ശേഷം

കോട്ടയം: മാന്നാനത്ത് നാട്ടുകാരെയും പോലീസിനെയും ഞെട്ടിച്ച് മൊബൈൽ ടവറിന് മുകളിൽ കയറി യുവാവിൻ്റെ ആത്മഹത്യാ ഭീഷണി. രണ്ടര മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് മാമലക്കണ്ടം സ്വദേശിയായ യുവാവിനെ ടവറിൽ നിന്ന് താഴെയിറക്കിയത്.

ഉച്ചയ്ക്ക് രണ്ടരയോടെയാണ് ഇടുക്കി മാമലക്കണ്ടം സ്വദേശി ഷിബു മാന്നാനം ഷോപ്പുംപടിയിലെ മൊബൈൽ ടവറിന് മുകളിൽ കയറിയത്. ഫയർഫോഴ്സും പോലീസും നാട്ടുകാരും തടിച്ചുകൂടിയെങ്കിലും ആത്മഹത്യ ചെയ്യാൻ പോകുകയാണെന്ന് പറഞ്ഞ് ഷിബു വൈകിട്ട് അഞ്ച് മണി വരെ ടവറിന് മുകളിൽ തന്നെ തുടരുകയായിരുന്നു.

ഒടുവിൽ ടവറിന് മുകളിൽ കയറാൻ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ തീരുമാനിച്ചതോടെ ഷിബു സ്വയം താഴെ ഇറങ്ങുകയായിരുന്നു. ഷിബുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഷിബു മദ്യലഹരിയിലായിരുന്നെന്നാണ് പോലീസ് നിഗമനം. മരംവെട്ട് ജോലിക്കായി മാമലക്കണ്ടത്ത് നിന്ന് മാന്നാനത്ത് എത്തിയതായിരുന്നു ഷിബു.

About News Desk

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …