കൊവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായം നല്കുന്നതിനായ് മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്നോട്ടുവച്ച സാലറി ചലഞ്ചിന് മന്ത്രിസഭയുടെ അംഗീകാരം.
ഒരുമാസത്തെ വേതനം സര്‍ക്കാര്‍ ജീവനക്കാര്‍ നിര്‍ബന്ധമായും നല്‍കണം. ജീവനക്കാരുടെ പ്രതികരണം തേടിയ ശേഷം ഇക്കാര്യത്തില്‍ തുടര്‍നടപടി എടുക്കും. അതേസമയം എല്ലാ സര്‍ക്കാര്‍ ജീവനക്കാരും ഒരു മാസത്തെ ശമ്ബളം നിര്‍ബന്ധമായും നല്‍കണോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
കൂടാതെ കൊവിഡ്-19 സംസ്ഥാനത്ത് നിയന്ത്രണവിധേയമാണെന്നും ലോക്ക് ഡൗണ്‍ വിജയകരമാണെന്നും യോഗം വിലയിരുത്തി. എല്ലാ മന്ത്രിമാരും ഒരു ലക്ഷം രൂപ വീതം മുഖ്യന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനും നിര്‍ദേശമുണ്ട്.
മുഖ്യന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ എന്നിവര്‍ ഇതിനകംതന്നെ ഒരു ലക്ഷം രൂപ നല്‍കിയിട്ടുണ്ട്. 2018-ലെ പ്രളയകാലത്ത് നടപ്പാക്കിയ സാലറി ചലഞ്ച് കോടതിയില്‍ ചോദ്യംചെയ്യപ്പെട്ടതിനാല്‍ ഇത്തവണ നിയമവശങ്ങള്‍കൂടി സൂക്ഷ്മമായി പരിശോധിച്ചശേഷമേ ഉത്തരവിറക്കൂ.