Breaking News

കൊവിഡ് പ്രതിസന്ധിക്കിടയിലും ഇന്ത്യൻ വിപണിയിൽ മെച്ചപ്പെട്ട പ്രകടനവുമായി ഈ ചൈനീസ് ഭീമൻ

കൊവിഡ് പ്രതിസന്ധിക്കിടയിലും ഇന്ത്യൻ വിപണിയിൽ മെച്ചപ്പെട്ട പ്രകടനവുമായി ചൈനീസ് വാഹന നിർമ്മാതാക്കളായ എം ജി മോട്ടോഴ്‍സ്. എം‌ജി മോട്ടോർ ഇന്ത്യ 2020 ജൂലൈയിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്‌ 40 ശതമാനം വർധന രേഖപ്പെടുത്തി.

2019 ജൂലൈയിൽ വിറ്റ 1,508 യൂണിറ്റിനെ അപേക്ഷിച്ച്‌ കഴിഞ്ഞ മാസം 2,105 യൂണിറ്റാണ് എംജി വിറ്റത്.

മാത്രമല്ല 2020 ജൂൺ മാസത്തിൽ വിറ്റഴിച്ച 2,012 യൂണിറ്റിനെ അപേക്ഷിച്ച്‌ പുരോഗതിയും ഈ മാസത്തെ വിൽപ്പനയിൽ ഉണ്ടായിരിക്കുന്നത്.

വിപണി അന്തരീക്ഷം അനിശ്ചിതത്വങ്ങളുമായി വെല്ലുവിളിയായി തുടരുകയാണെന്നും ഈ വെല്ലുവിളികൾക്കിടയിലും 2020 ജൂണിനെ അപേക്ഷിച്ച്‌ ജൂലൈയിൽ ഞങ്ങളുടെ ഉൽപാദനം

സമാനമായ നിലയിലാണെന്നും ഉത്സവ സീസണിൽ സ്ഥിതി മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും എം‌ജി മോട്ടോർ ഇന്ത്യ സെയിൽസ് ഡയറക്ടർ രാകേഷ് സിദാന പറഞ്ഞു

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …