ശ്രീലങ്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ പാക്കിസ്ഥാന് 263 റണ്‍സിന്റെ മിന്നും ജയം. ഇതോടെ രണ്ട് ടെസ്റ്റ് മത്സര പരമ്ബര 1-0 എന്ന നിലയില്‍ പാക്കിസ്ഥാന് നേടി. ആദ്യ മത്സരം സമനിലയില്‍ കലാശിച്ചിരുന്നു.
476 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്ക രണ്ടാം ഇന്നിംഗ്സില്‍ 212 റണ്‍സിന് ഓള്‍ഒൗട്ടായി. 31 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ കൗമാരക്കാരന് പേസര്‍ നസീം ഷായാണ് ലങ്കയെ തകര്‍ത്തത്. ഒഷ്ഹാഡ ഫെര്‍ണാണ്ടോയുടെ സെഞ്ചുറിയും (102), നിരോഷന്‍ ഡിക് വെല്ലയുടെ അര്‍ധ സെഞ്ചുറിയും (65) ലങ്കയുടെ തോല്‍വി ഒഴിവാക്കിയില്ല.
212/7 എന്ന നിലയിലാണ് ലങ്ക അവസാന ദിനം കളി തുടങ്ങിയത്. അഞ്ചാം ദിനം ഒരു റണ്‍ പോലും ചേര്‍ക്കാന്‍ സന്ദര്‍ശകര്‍ക്ക് ആയില്ല. 16 പന്തുകള്‍ക്കിടെ ലങ്കയ്ക്ക് അവസാന മൂന്ന് വിക്കറ്റുകള്‍ നഷ്ടമാകുകയും ചെയ്തു. രണ്ടാം ഇന്നിംഗ്സിലെ സെഞ്ചുറിയിലൂടെ (174) പാക്കിസ്ഥാന് മികച്ച ലീഡ് സമ്മാനിച്ച ഓപ്പണര്‍ ആബിദ് അലിയാണ് മാന്‍ ഓഫ് ദ മാച്ച്