Breaking News

Kerala

തന്നെ അറിയില്ലെന്ന് നുണ പറയാൻ മുഖ്യമന്ത്രിക്ക് നാണമില്ലേ? വിമർശനവുമായി സ്വപ്ന

ബെംഗ്ലൂരു: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ്. തന്നെ അറിയില്ലെന്നും കണ്ടിട്ടില്ലെന്നും നിയമസഭയിൽ വന്ന് നുണ പറയാൻ മുഖ്യമന്ത്രിക്ക് നാണമില്ലേയെന്ന് സ്വപ്ന സുരേഷ് ചോദിച്ചു. ജോലിയെക്കുറിച്ചും മുഖ്യമന്ത്രിയുടെ കുടുംബത്തിന്‍റെ ബിസിനസുകളെക്കുറിച്ചും ക്ലിഫ് ഹൗസിൽ മണിക്കൂറുകളോളം ചർച്ച നടത്തിയിട്ടുണ്ടെന്ന് സ്വപ്ന പറഞ്ഞു. മുഖ്യമന്ത്രിയുമായി ഒറ്റയ്ക്കും ശിവശങ്കറുമൊത്തും മണിക്കൂറുകളോളം സംസാരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ കുടുംബത്തിന്‍റെ ബിസിനസിന് വേണ്ടി മാത്രം വിവിധ രാജ്യങ്ങളിൽ പോയിട്ടുണ്ട്. എന്നെ കണ്ടിട്ടുപോലുമില്ലെന്ന് മുഖ്യമന്ത്രിക്ക് എങ്ങനെ …

Read More »

സി.എം രവീന്ദ്രന് വീണ്ടും ഇഡിയുടെ നോട്ടീസ്; മാര്‍ച്ച് 7ന് ഹാജരാകണം

കൊച്ചി: ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് വീണ്ടും നോട്ടീസ് അയച്ചു. മാർച്ച് ഏഴിന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഫെബ്രുവരി 27ന് ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നെങ്കിലും ഔദ്യോഗിക ചുമതലകൾ ചൂണ്ടിക്കാട്ടി രവീന്ദ്രൻ ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല. രണ്ടാമത്തെ നോട്ടീസ് നൽകിയ പശ്ചാത്തലത്തിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ രവീന്ദ്രൻ നിർബന്ധിതനായേക്കും. അല്ലാത്തപക്ഷം കോടതിയെ സമീപിച്ച് വാറണ്ട് വാങ്ങുന്നതടക്കമുള്ള നടപടികളിലേക്ക് ഇ.ഡിക്ക് പോകാം. …

Read More »

‘ഇൻസ്റ്റഗ്രാം കാമുകി’ 4 മക്കളുടെ അമ്മ; പിന്മാറാതെ വീട്ടമ്മ, പൊട്ടിക്കരഞ്ഞ് 22കാരൻ

കാളികാവ് (മലപ്പുറം): ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട കാമുകിയെ നേരിട്ടുകണ്ട കാമുകൻ ഞെട്ടി. മധുരപതിനേഴുകാരിയെ കാത്തിരുന്ന കാമുകനെ അന്വേഷിച്ച് എത്തിയത് 4 കുട്ടികളുടെ അമ്മയായ വീട്ടമ്മ. 22 കാരനായ കാമുകന്‍റെ പ്രായത്തിലുള്ള മകനും ഇവർക്കുണ്ട്. മലപ്പുറം ജില്ലയിലെ കാളികാവിലാണ് സംഭവം. കാമുകൻ കൈമാറിയ ലൊക്കേഷൻ അനുസരിച്ച് കാമുകി കോഴിക്കോട് നിന്ന് കാളികാവിലെ വീട്ടിലെത്തി. പ്രണയം തുടങ്ങിയിട്ട് കാലമേറെയായി, പക്ഷേ ഇപ്പോഴാണ് ഇരുവരും മുഖാമുഖം കാണുന്നത്. കാമുകിയെ നേരിൽ കണ്ട …

Read More »

തദ്ദേശ ഉപതെരഞ്ഞെടുപ്പ്; മുന്നേറി യുഡിഎഫ്, 5 എൽഡിഎഫ് സിറ്റിംഗ് സീറ്റുകൾ പിടിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ 28 തദ്ദേശ വാർഡുകളിൽ നടന്ന ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ യു.ഡി.എഫിന് നേട്ടം. എൽ.ഡി.എഫിന്‍റെ അഞ്ച് സിറ്റിംഗ് സീറ്റുകൾ യു.ഡി.എഫ് പിടിച്ചെടുത്തു. ഒരു യു.ഡി.എഫ് സിറ്റിംഗ് സീറ്റ് എൽ.ഡി.എഫ് പിടിച്ചെടുത്തപ്പോൾ ഒരു സീറ്റ് കൂടി നേടി ബി.ജെ.പിയും നേട്ടമുണ്ടാക്കി. കോഴിക്കോട് ചെറുവണ്ണൂർ പഞ്ചായത്ത് ഭരണം യു.ഡി.എഫ് നിലനിർത്തി. ഇടുക്കിയും കാസർകോടും ഒഴികെയുള്ള 12 ജില്ലകളിലും ഉപതിരഞ്ഞെടുപ്പ് നടന്നു. ഒരു കോർപ്പറേഷൻ വാർഡ്, ഒരു ജില്ലാ പഞ്ചായത്ത് വാർഡ്, രണ്ട് …

Read More »

അതിക്രമിച്ച് കടന്ന് അക്രമി; ചവിട്ടി തുരത്തി കരാട്ടെ ബ്ലാക്ക് ബെൽറ്റ് വിദ്യാർഥിനി

തിരുവാങ്കുളം: വീട്ടിലെത്തിയ അക്രമിയെ ചവിട്ടി ഓടിച്ച് വിദ്യാർഥിനി. കരിങ്ങാച്ചിറ പാറപ്പിള്ളി റോഡിൽ ശ്രീനിലയത്തിൽ അരുണിന്‍റെയും നിഷയുടെയും മകൾ എസ്.അനഘയാണ് അക്രമിയെ ധീരമായി നേരിട്ടത്. ചൊവ്വാഴ്ച രാവിലെ 7.30 ഓടെയാണ് സംഭവം. അരുണും നിഷയും നടക്കാൻ പോയതായിരുന്നു. മുൻവശത്തെ വാതിലടച്ചശേഷം അടുക്കള വാതിലടയ്ക്കാൻ പോകുമ്പോൾ ട്രാക്ക്സ്യൂട്ടും ഹെഡ്ഫോണും ധരിച്ച പൊക്കവും വണ്ണവുമുള്ള ഒരാൾ നിൽക്കുന്നത് കണ്ടു. തന്നെ കണ്ടെന്ന് മനസിലാക്കിയ അക്രമി കത്തിയെടുത്ത് അനഘയുടെ കഴുത്തിനു നേരേ വീശി. ഒഴിഞ്ഞുമാറിയ അനഘയ്ക്ക് …

Read More »

സ്വപ്ന മുഖ്യമന്ത്രിയെ കണ്ടെന്ന് സൂചിപ്പിക്കുന്ന വാട്സാപ്പ് ചാറ്റുകൾ പുറത്ത്

തിരുവനന്തപുരം: സ്വപ്ന സുരേഷിനെ നോർക്കയ്ക്ക് കീഴിലുള്ള നിക്ഷേപ കമ്പനിയിൽ നിയമിക്കാൻ എം ശിവശങ്കർ നീക്കം നടത്തി. ജോലിക്ക് വേണ്ടി സ്വപ്ന മുഖ്യമന്ത്രിയെ കണ്ടെന്ന് സൂചിപ്പിക്കുന്ന വാട്സാപ്പ് ചാറ്റുകളും പുറത്തുവന്നിട്ടുണ്ട്. സ്വപ്ന മുഖ്യമന്ത്രിയെ കണ്ട കാര്യം സി.എം രവീന്ദ്രനെ അറിയിച്ചെന്നും ശിവശങ്കർ ചാറ്റിൽ പറയുന്നു. നോർക്ക സി.ഇ.ഒ അടക്കമുള്ളവർ നിയമനത്തിന് സമ്മതിച്ചതായി ശിവശങ്കർ സ്വപ്നയോട് പറയുന്ന വാട്സാപ്പ് ചാറ്റുകൾ ആണ് പുറത്ത് വന്നത്. കോൺസുലേറ്റിലെ സ്വപ്നയുടെ രാജി വാർത്ത കേട്ട് സി …

Read More »

ലൈഫ് മിഷന്‍ കേസ്; ഇന്ന് ഹാജരാകാൻ പി.ബി നൂഹ് ഐഎഎസിന് ഇഡി നോട്ടീസ്

കൊച്ചി: ലൈഫ് മിഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർക്ക് ഇ.ഡി നോട്ടീസ്. പി.ബി നൂഹ് ഐ.എ.എസിന് ഇന്ന് ഹാജരാകാൻ നോട്ടീസ് നൽകി. ലൈഫ് മിഷനുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ തേടിയാണ് ഹാജരാകാൻ ആവശ്യപ്പെട്ടത്. വടക്കാഞ്ചേരി പദ്ധതിയുടെ കരാർ വിശദാംശങ്ങളിലടക്കം വ്യക്തതയുണ്ടാക്കും. വിവാദമായ ഇടപാടിനും കേസിനും ശേഷമാണ് പി.ബി നൂഹ് ചുമതലയേൽക്കുന്നത്.

Read More »

അഴിമതി; ഇനി സർക്കാർ അനുമതി നിഷേധിച്ചാലും കുറ്റപത്രം നൽകാം, സർക്കുലർ ഇറക്കി വിജിലൻസ്

തിരുവനന്തപുരം: അഴിമതിക്കാരായ ഉദ്യോഗസ്ഥരെ പൂട്ടാൻ വിജിലൻസ്. സർക്കാർ അനുമതി നിഷേധിച്ചാലും അഴിമതിയിൽ പങ്കുണ്ടെങ്കിൽ കുറ്റപത്രം സമർപ്പിക്കണമെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാമാണ് പുതിയ സർക്കുലർ ഇറക്കിയത്. അഴിമതിക്കായി വ്യാജ രേഖ, ഗൂഡാലോചന എന്നിവയിൽ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെങ്കിൽ കുറ്റപത്രം സമർപ്പിക്കാം. അഴിമതി നടത്തിയെന്ന് വിജിലൻസ് കണ്ടെത്തിയ പല ഉദ്യോഗസ്ഥർക്കും സർക്കാർ പ്രോസിക്യൂഷൻ അനുമതി നൽകുന്നില്ല. പുതിയ സർക്കുലറോടെ ഇത്തരക്കാർക്കെതിരെ കുറ്റപത്രം സമർപ്പിക്കാം.

Read More »

മരിച്ചയാൾക്കും ദുരിതാശ്വാസ നിധിയിൽ നിന്ന് ധനസഹായം; അന്വേഷണം ആരംഭിച്ചു

കൊച്ചി: മരിച്ചയാൾക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പണം അനുവദിച്ചു. എറണാകുളം നോർത്ത് പറവൂർ സ്വദേശി പരേതനായ എം.പി. മുരളിയുടെ പേരിലാണ് 35,000 രൂപയ്ക്ക് ഉത്തരവായത്. മരിക്കുന്നതിന് മുമ്പാണ് അപേക്ഷ നൽകിയതെന്നും പണം കൈപ്പറ്റിയിട്ടില്ലെന്നുമാണ് കുടുംബം വിശദീകരിച്ചത്. ദുരിതാശ്വാസ നിധി തട്ടിപ്പ് അന്വേഷിക്കുന്ന വിജിലൻസ് സംഘം ഇതിനെകുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വടക്കൻ പറവൂരിലുള്ള മുരളിയുടെ വീട്ടിൽ ഭാര്യയും മകളും മാത്രമാണ് ഇപ്പോൾ താമസിക്കുന്നത്. കയർ തൊഴിലാളിയായ മുരളി വൃക്ക സംബന്ധമായ …

Read More »

ചലച്ചിത്ര സംവിധായകൻ ശ്യാമപ്രസാദിന്റെ ഭാര്യയും നർത്തകിയുമായ ഷീബ ശ്യാമപ്രസാദ് അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത സംവിധായകൻ ശ്യാമപ്രസാദിന്‍റെ ഭാര്യയും നർത്തകിയുമായ ഷീബ ശ്യാമപ്രസാദ് (59) അന്തരിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഉദ്യോഗസ്ഥയായിരുന്നു. അർബുദ ബാധിതയായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാത്രിയായിരുന്നു അന്ത്യം. എറണാകുളം ചേന്ദമംഗലം സ്വദേശിയാണ്. ദൂരദർശനിലെ ആദ്യകാല അനൗൺസറായിരുന്നു. നർത്തകി, നിരവധി പരിപാടികളുടെ അവതാരക, പ്രൊഡ്യൂസർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. പരസ്യ സംവിധായകനും നിർമ്മാതാവുമായ വിഷ്ണു ശ്യാമപ്രസാദ്, വിദ്യാർത്ഥിയായ ശിവകാമി ശ്യാമപ്രസാദ് എന്നിവരാണ് മക്കൾ. സംസ്കാരം ബുധനാഴ്ച …

Read More »