തിരുവനന്തപുരം: പ്രശസ്ത സംവിധായകൻ ശ്യാമപ്രസാദിന്റെ ഭാര്യയും നർത്തകിയുമായ ഷീബ ശ്യാമപ്രസാദ് (59) അന്തരിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഉദ്യോഗസ്ഥയായിരുന്നു. അർബുദ ബാധിതയായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാത്രിയായിരുന്നു അന്ത്യം. എറണാകുളം ചേന്ദമംഗലം സ്വദേശിയാണ്. ദൂരദർശനിലെ ആദ്യകാല അനൗൺസറായിരുന്നു. നർത്തകി, നിരവധി പരിപാടികളുടെ അവതാരക, പ്രൊഡ്യൂസർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. പരസ്യ സംവിധായകനും നിർമ്മാതാവുമായ വിഷ്ണു ശ്യാമപ്രസാദ്, വിദ്യാർത്ഥിയായ ശിവകാമി ശ്യാമപ്രസാദ് എന്നിവരാണ് മക്കൾ. സംസ്കാരം ബുധനാഴ്ച …
Read More »സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ ഹെൽത്ത് കാർഡ് എടുക്കാനുള്ള സമയപരിധി നീട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ ഹെൽത്ത് കാർഡുമായി ബന്ധപ്പെട്ട നിയമനടപടികൾ ഒരു മാസത്തിന് ശേഷം സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. എത്രപേർ ഹെൽത്ത് കാർഡ് എടുത്തിട്ടുണ്ടെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തും. ഹോട്ടൽ റെസ്റ്റോറന്‍റ് അസോസിയേഷൻ പ്രതിനിധികളുടെ അഭ്യർത്ഥന മാനിച്ചാണ് ഹെൽത്ത് കാർഡ് എല്ലാവർക്കും ലഭ്യമാക്കാൻ ഒരു മാസത്തെ സമയം കൂടി നീട്ടി നൽകിയത്. ഹെൽത്ത് കാർഡ് എടുക്കുന്നതിനുള്ള സമയപരിധി രണ്ട് തവണ നീട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് ഒരു മാസത്തേക്ക് കൂടി …
Read More »യുവജന കമ്മിഷൻ അധ്യക്ഷയായി ചിന്ത കൈപ്പറ്റിയ ശമ്പളം 67.37 ലക്ഷം
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്ന ശേഷം 1.14 കോടിയാണ് യുവജന കമ്മിഷനായി ചെലവഴിച്ചതെന്ന് മന്ത്രി സജി ചെറിയാൻ. ജീവനക്കാരുടെ ശമ്പളത്തിനും അംഗങ്ങളുടെ ഓണറേറിയത്തിനുമായി ഒരു കോടിയും ഓഫീസ് ചെലവുകൾക്കായി 14.27 ലക്ഷവും ചെലവഴിച്ചു. 2021-22ൽ കമ്മിഷൻ അധ്യക്ഷയ്ക്കും ഓഫീസ് ആവശ്യങ്ങൾക്കുമായി എടുത്ത കാറുകളുടെ വാടകയായി നൽകിയത് 22.66 ലക്ഷം രൂപയാണ്. രണ്ട് ടേമിലായി ആറു വർഷമായി കമ്മിഷൻ അധ്യക്ഷസ്ഥാനത്ത് തുടരുന്ന ചിന്ത ജെറോം 67.37 ലക്ഷം രൂപയാണ് …
Read More »തമ്മനത്ത് പൊട്ടിയ കുടിവെള്ള പൈപ്പ് പുനഃസ്ഥാപിച്ചു; പമ്പിങ് തുടങ്ങി
കൊച്ചി: കൊച്ചി തമ്മനത്ത് പൊട്ടിയ കുടിവെള്ള പൈപ്പ് പുനഃസ്ഥാപിച്ചു. ഇന്ന് രാവിലെയാണ് പ്രശ്നം പരിഹരിച്ചത്. വെള്ളം പൈപ്പിലൂടെ കടത്തി വിട്ട് തുടങ്ങി. വീടുകളിലേക്ക് വെള്ളം എത്തിത്തുടങ്ങി. തമ്മനം ഭാഗത്ത് ഇന്നലെ ഉച്ചയോടെയാണ് കുടിവെള്ള വിതരണ പൈപ്പ് പൊട്ടിയത്. റോഡിൽ വലിയ വിള്ളൽ വീഴുകയും ചെയ്തിരുന്നു. പാഴൂർ പമ്പ് ഹൗസിൽ നിന്ന് ഇന്ന് മുതൽ പശ്ചിമ കൊച്ചിയിലും സമീപ പ്രദേശങ്ങളിലും കൂടുതൽ കുടിവെള്ളം ലഭ്യമാകും. പാഴൂരിൽ നിന്ന് രണ്ടാമത്തെ മോട്ടോറിലൂടെ വെള്ളം …
Read More »മാനസിക അസ്വാസ്ഥ്യമുള്ള യുവതിയ്ക്ക് മർദ്ദനം; നൂറനാട് കെസിഎം ആശുപത്രി ജീവനക്കാർക്കെതിരെ പരാതി
കൊല്ലം: മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ ആശുപത്രി ജീവനക്കാർ മർദ്ദിച്ചതായി പരാതി. നൂറനാട് കെസിഎം ആശുപത്രിക്കെതിരെയാണ് ആരോപണം. യുവതിയുടെ ദേഹമാസകലം മർദ്ദനമേറ്റ പാടുകളുണ്ട്. കരുനാഗപ്പള്ളി സ്വദേശിനിയായ 39കാരിക്കാണ് മർദ്ദനമേറ്റത്. മർദ്ദനത്തെ തുടർന്ന് ഇവർ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ യുവതിയുടെ വീട്ടുകാർ കരുനാഗപ്പള്ളി പോലീസിൽ പരാതി നൽകി. അതേസമയം ആരോപണം ആശുപത്രി അധികൃതർ സമ്മതിച്ചു. അക്രമാസക്തമായ പെരുമാറ്റമാണ് യുവതി കാണിച്ചത്. ജീവനക്കാരെ ആക്രമിക്കാൻ ശ്രമിച്ചപ്പോഴാണ് നഴ്സുമാർ മർദ്ദിച്ചതെന്ന് യുവതിയെ ചികിത്സിച്ച …
Read More »വരാപ്പുഴ പടക്കശാല അപകടം; വീട് വാടകയ്ക്കെടുത്ത ജൻസനെതിരെ കേസെടുക്കും
കൊച്ചി: വരാപ്പുഴയിൽ സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ച സംഭവത്തിൽ പോലീസ് ഇന്ന് അന്വേഷണം ആരംഭിക്കും. ലൈസൻസില്ലാതെയാണ് പടക്കങ്ങൾ കെട്ടിടത്തിൽ സൂക്ഷിച്ചിരുന്നതെന്ന് വ്യക്തമായ സാഹചര്യത്തിൽ വീട് വാടകയ്ക്കെടുത്ത ജൻസനെ മുഖ്യപ്രതിയാക്കി പോലീസ് കേസെടുക്കും. പരിക്കേറ്റ ജൻസൻ ആശുപത്രിയിൽ ചികിത്സയിലാണ്. ഫോറൻസിക് വിദഗ്ദ്ധരും ഇന്ന് സ്ഥലത്ത് പരിശോധന നടത്തും. പടക്കത്തിനൊപ്പം മറ്റ് സ്ഫോടക വസ്തുക്കളും വീട്ടിൽ സൂക്ഷിച്ചിട്ടുണ്ടോ എന്നറിയാൻ ഇന്ന് വിശദമായ പരിശോധന നടത്തും. സ്ഫോടനത്തിൽ പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. മരിച്ച ഡേവിസിന്‍റെ മൃതദേഹം …
Read More »സംസ്ഥാനത്ത് മാര്‍ച്ചിൽ ചൂട് കുറയാൻ സാധ്യത; കൂടുതൽ മഴയും ലഭ്യമാകും
തിരുവനന്തപുരം: മാർച്ച് മാസത്തിൽ താപനിലയിൽ അൽപം കുറവ് വരാൻ സാധ്യത. മാർച്ചിൽ കേരളത്തിൽ താപനില ഉയരില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. സാധാരണ മാർച്ച് മാസത്തിൽ ലഭിക്കുന്നതിനേക്കാൾ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) പ്രവചിച്ചിട്ടുണ്ട്. മാർച്ച് മുതൽ മെയ് വരെയുള്ള കാലയളവിൽ സംസ്ഥാനത്ത് സാധാരണ നിലയിലുള്ള താപനിലയാവും അനുഭവപ്പെടുന്നതെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം.
Read More »വരാപ്പുഴ സ്ഫോടനം; നടുക്കം വിട്ടുമാറാതെ പ്രദേശവാസികൾ
കൊച്ചി: വരാപ്പുഴയിൽ സംഭവിച്ചത് വൻ സ്ഫോടനം. ഭൂചലനമാണെന്നാണ് കരുതിയതെന്ന് പ്രദേശവാസികൾ പറയുന്നു. പടക്കം സൂക്ഷിച്ചിരുന്ന ഒറ്റനില വീട് സ്ഫോടനത്തിൽ പൂർണമായും തകർന്നു. സമീപത്തെ വീടുകൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ജനൽച്ചില്ലുകൾ തകർന്നു. പ്രദേശത്തെ മരങ്ങൾ കത്തിനശിച്ചു. സംഭവസ്ഥലത്ത് നിന്ന് ഒന്നര കിലോമീറ്ററിലധികം അകലെ വരെ പ്രകമ്പനം അനുഭവപ്പെട്ടതായി പ്രദേശവാസികൾ വ്യക്തമാക്കുന്നു. അതേസമയം ഒരാളുടെ മൃതദേഹവും കണ്ടെടുത്തിട്ടുണ്ട്. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മൂന്ന് കുട്ടികൾ ഉൾപ്പെടെ ആറ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി …
Read More »മുഖ്യമന്ത്രിക്ക് കയ്യോടെ പിടിക്കപ്പെട്ട പ്രതിയുടെ ഭാവം; പരിഹസിച്ച് കെ. സുധാകരൻ
തിരുവനന്തപുരം: ലൈഫ് മിഷന്‍ കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തിൻ്റെ അടിയന്തരപ്രമേയത്തിന് മുഖ്യമന്ത്രിയുടെ മറുപടിയും അദ്ദേഹത്തിൻ്റെ ശരീരഭാഷയും ‘കിണ്ണം കട്ടവനെന്ന’ പഴഞ്ചൊല്ലിനെയാണ് ഓര്‍മപ്പെടുത്തിയതെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍. പഴയ പിണറായി വിജയൻ, പുതിയ പിണറായി വിജയൻ, ഇരട്ടച്ചങ്കൻ,എന്നതിന് പകരം കയ്യോടെ പിടിക്കപ്പെട്ട പ്രതിയുടെ ഭാവപ്രകടനങ്ങളാണ് മുഖ്യമന്ത്രിയ്ക്കുണ്ടായിരുന്നതെന്നും സുധാകരൻ പറഞ്ഞു. നിയമസഭയിൽ ഒളിച്ചിരുന്ന അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെ പിടികൂടാൻ ഇ.ഡി വരുമെന്ന ഭയവും അദ്ദേഹത്തിനുണ്ടായിരുന്നു. കേരളത്തിലെ ഒരു മുഖ്യമന്ത്രിക്കും ഇത്തരമൊരു ദുരന്തം …
Read More »5681.98 കോടിയുടെ 64 പദ്ധതികള്‍ക്ക് അനുമതി; തീരുമാനം കിഫ്ബി ബോര്‍ഡ് യോഗത്തിൽ
കിഫ്ബിയുടെ 45-ാമത് ബോർഡ് യോഗത്തിൽ 5,681.98 കോടിയുടെ 64 പദ്ധതികൾക്ക് അംഗീകാരം. ഫെബ്രുവരി 25ന് ചേർന്ന എക്സിക്യൂട്ടീവ് യോഗത്തിൽ 80,352.04 കോടിയുടെ 1057 പദ്ധതികൾക്കാണ് കിഫ്ബി ഇതുവരെ അംഗീകാരം നൽകിയത്. പൊതുമരാമത്ത് വകുപ്പിന് കീഴില്‍ റോഡുവികസന പദ്ധതികള്‍ക്കുള്ള സ്ഥലമേറ്റെടുപ്പുള്‍പ്പടെ 3414.16 കോടിയുടെ 36 പദ്ധതികള്‍ക്കും ചിലവന്നൂർ ബണ്ട് റോഡ് പാലത്തിന് 32.17 കോടിയും, കൊച്ചിയിലെ സംയോജിത ജലഗതാഗത പദ്ധതിയുടെ ഭാഗമായി എളംകുളം സിവറേജ് പ്ലാന്‍റിന് 341.97 കോടിയും അടക്കം 3414.16 …
Read More »
NEWS 22 TRUTH . EQUALITY . FRATERNITY