തിരുവനന്തപുരം: പാലോട് ഇടിഞ്ഞാർ വനത്തിലെ കാട്ടുതീ പടർന്ന് 50 ഏക്കർ വനമേഖല കത്തിനശിച്ചു. ഇടഞ്ഞാർ മൈലാടുംകുന്ന് മല്ലച്ചലിലാണ് കാട്ടുതീ പടരുന്നത്. വിതുര ഫയർഫോഴ്സും പാലോട് റേഞ്ച് വനംവകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. രാവിലെ 11 മണിയോടെയാണ് തീ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ വനംവകുപ്പിനെ വിവരമറിയിക്കുകയും വിതുര ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം ആരംഭിക്കുകയും ചെയ്തു. ഇടഞ്ഞാറിൽ നിന്ന് രണ്ട് കിലോമീറ്റർ ഉള്ളിലുള്ള കാട്ടിലാണ് …
Read More »ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി; തത്കാലം ആശുപത്രിവാസം വേണ്ടെന്ന് നിർദേശം
ബെംഗളൂരു: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി. ബെംഗളൂരുവിൽ ചികിത്സയിൽ കഴിയുന്ന ഉമ്മൻ ചാണ്ടിയ്ക്ക് തത്ക്കാലം ആശുപത്രിവാസം വേണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. രണ്ടാഴ്ചയ്ക്ക് ശേഷം ചികിത്സ പൂർത്തിയാക്കുന്നതിനായി വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കും. ഈ സാഹചര്യത്തിൽ ഇപ്പോൾ വീട്ടിലേക്ക് മടങ്ങുന്നില്ലെന്ന് കുടുംബം അറിയിച്ചു. ബെംഗളൂരുവിൽ തന്നെ തുടരാനാണ് തീരുമാനം. ഇമ്മ്യൂണോതെറാപ്പി എന്ന ചികിത്സയാണ് ഉമ്മൻ ചാണ്ടിക്ക് ഇപ്പോൾ നൽകുന്നത്. ബംഗളൂരുവിലെ എച്ച്സിജി ആശുപത്രിയിലെ ഡോക്ടർ യു.എസ് വിശാൽ റാവുവിന്‍റെ നേതൃത്വത്തിലുള്ള …
Read More »കേരള ടൂറിസം മേഖലയ്ക്ക് പുത്തൻ ഉണർവ്; വിദേശ സഞ്ചാരികളുടെ എണ്ണം 500 ശതമാനം വർധിച്ചു
തിരുവനന്തപുരം: കേരളത്തിലെ ടൂറിസം മേഖലയിൽ ഉണ്ടായത് വൻ ഉണർവെന്ന് ടൂറിസം വകുപ്പ്. കൊവിഡ് കാലത്തിന് ശേഷം വിദേശ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ 500 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണം 150 ശതമാനത്തിലധികം വർധിച്ചു. കേരളത്തിലേക്ക് വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിനായി ചെന്നൈയിൽ നടന്ന ട്രാവൽ മീറ്റിൽ കേരളത്തിലെയും തമിഴ്നാട്ടിലെയും ഇരുന്നൂറിലേറെ ടൂറിസം സംരംഭകർ പങ്കെടുത്തു. കൊവിഡ് ആശങ്കകൾ കുറഞ്ഞതോടെ ലോക ടൂറിസ്റ്റുകൾ തിരഞ്ഞെടുക്കുന്ന ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര …
Read More »വിശ്വനാഥന്റെ മരണം; ഷര്‍ട്ട് കണ്ടെത്തി, പോക്കറ്റിൽ ഉണ്ടായിരുന്നത് ബീഡിയും ചില്ലറ പൈസയും
കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ആദിവാസി യുവാവ് വിശ്വനാഥന്‍റെ ഷർട്ട് കണ്ടെത്തി. ഷർട്ടിന്റെ പോക്കറ്റിൽ കുറച്ച് ചില്ലറ പൈസയും ഒരു കെട്ട് ബീഡിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഷർട്ട് ഇല്ലാത്തതിനാൽ, കൊന്ന് കെട്ടിത്തൂക്കിയതാണെന്ന് ബന്ധുക്കൾ ആദ്യം പരാതി ഉന്നയിച്ചിരുന്നു. അതേസമയം, വിശ്വനാഥന്‍റെ മരണവുമായി ബന്ധപ്പെട്ട് വീണ്ടും പോസ്റ്റുമോർട്ടം നടത്തണമെന്ന ആവശ്യത്തിൽ നിന്ന് കുടുംബം പിൻമാറിയെന്ന് പൊലീസ് കഴിഞ്ഞ ദിവസം അറിയിച്ചു. പ്രത്യേക …
Read More »ദിലീപിന് തിരിച്ചടി; മഞ്ജു അടക്കമുള്ള സാക്ഷികളെ വീണ്ടും വിസ്തരിക്കാൻ കോടതി നിർദ്ദേശം
ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസിൽ മഞ്ജു വാര്യർ ഉൾപ്പെടെയുള്ള നാല് സാക്ഷികളെ വീണ്ടും വിസ്തരിക്കാമെന്ന് സുപ്രീം കോടതി. കേസിലെ പ്രതിയായ ദിലീപ് നേരത്തെ മഞ്ജുവിനെ വിസ്തരിക്കുന്നതിനെ എതിർത്ത് സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. എന്നാല്‍, കേസിൽ ദിലീപിന്റെ പങ്കുതെളിയിക്കാൻ മഞ്ജു വാര്യരെ സാക്ഷിയായി വീണ്ടും വിസ്തരിക്കണമെന്നു സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ അറിയിച്ചിരുന്നു. അതിജീവിതയ്ക്കുവേണ്ടി ഹാജരായ മുന്‍ ഹൈക്കോടതി ജഡ്ജി ആർ.ബസന്താണ് വിഷയം കോടതിയിൽ ഉന്നയിച്ചത്. കേസിന്റെ വിചാരണ എത്രയും …
Read More »ആകാശ് തില്ലങ്കേരി ക്രിമിനൽ സംഘത്തിന്റെ ഭാഗം: ഇതെല്ലാം പ്രാദേശിക വിഷയമെന്ന് എം വി ഗോവിന്ദൻ
തിരുവനന്തപുരം: ആകാശ് തില്ലങ്കേരി ക്രിമിനൽ സംഘത്തിന്‍റെ ഭാഗമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സോഷ്യൽ മീഡിയയിൽ ആകാശ് തില്ലങ്കേരി എന്ത് പറഞ്ഞാലും ആരും വാ തുറക്കരുതെന്ന നിർദ്ദേശം അണികൾക്ക് നല്കിയിട്ടുണ്ട്. അതേസമയം, വനിതാ നേതാവിന്‍റെ പരാതിയിൽ ജാമ്യമില്ലാ വകുപ്പ് ചുമത്തിയിട്ടും ആകാശിനെ പിടികൂടാൻ പൊലീസിന് ഇതുവരെയും കഴിഞ്ഞിട്ടില്ല. “പ്രദേശത്ത് ഏതോ ഒരു ക്രിമിനൽ സംവിധാനത്തിന്‍റെ ഭാഗമായി പ്രവർത്തിക്കുന്ന ഒരു വ്യക്തിയെ പറ്റി എന്ത് പ്രതികരിക്കാൻ ആണ്, ഒന്നും പറയാനില്ല. …
Read More »പാര്‍ട്ടിയില്‍ കുറ്റവാളികള്‍; സിപിഎം കായംകുളം ഏരിയ കമ്മിറ്റി യോഗത്തില്‍ നേതൃത്വത്തിന് രൂക്ഷവിമർശനം
കായംകുളം: സംഘടനാ ചർച്ചകൾക്കായി കൂടിയ സി.പി.എം കായംകുളം ഏരിയാ കമ്മിറ്റി യോഗത്തിൽ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമുയർന്നു. പ്രാദേശിക നേതൃത്വത്തിനെതിരെ ഉയർന്ന വിവിധ ആരോപണങ്ങളിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ചെങ്കിലും കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ട് ചർച്ച ചെയ്യാത്തതാണ് വിമർശനത്തിന് ഇടയാക്കിയത്. ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ അശ്ലീല സംഭാഷണം, കരീലക്കുളങ്ങരയിൽ സിപിഎം പ്രവർത്തകന്‍റെ കടയ്ക്ക് നേരെയുണ്ടായ ആക്രമണം, കായംകുളം താലൂക്ക് ആശുപത്രിക്ക് നേരെ പ്രവർത്തകർ നടത്തിയ ആക്രമണം തുടങ്ങിയ വിഷയങ്ങളിലാണ് കമ്മിഷനെ നിയോഗിച്ചത്. റിപ്പോർട്ടിൽ …
Read More »ലൈഫ് മിഷൻ കോഴ കേസ്; ശിവശങ്കറിനെ വെട്ടിലാക്കി ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴി
കൊച്ചി: ഇഡി അന്വേഷിക്കുന്ന വടക്കാഞ്ചേരി ലൈഫ് മിഷൻ കോഴക്കേസിൽ ചോദ്യം ചെയ്യലിനോട് സഹകരിക്കാത്ത ശിവശങ്കറിന് തിരിച്ചടിയായി ചാർട്ടേഡ് അക്കൗണ്ടന്‍റ് പി വേണുഗോപാലിന്‍റെ മൊഴി. ശിവശങ്കറിന്‍റെ നിർദേശപ്രകാരമാണ് ലോക്കർ തുറന്നതെന്ന മൊഴി വേണുഗോപാൽ ആവർത്തിച്ചു. 10 മണിക്കൂറോളം ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തു. അഞ്ച് ദിവസത്തെ കസ്റ്റഡിയിൽ ലഭിച്ച ശിവശങ്കറിനെ വെള്ളിയാഴ്ചയും ഇഡി ചോദ്യം ചെയ്യും. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ശിവശങ്കറിനെ നേരത്തെ ചോദ്യം ചെയ്തിരുന്നു. 2021ൽ രജിസ്റ്റർ ചെയ്ത ലൈഫ് …
Read More »കോഴിക്കോട് ലോഡ്ജ് മുറിയിൽ യുവസൈനികനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട്/മണ്ണാർക്കാട്: കോഴിക്കോട് മുതലക്കുളത്ത് യുവ സൈനികനെ ലോഡ്ജ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മണ്ണാർക്കാട് നാട്ടുകൽ മണലുംപുറം കൂളാകുറിശ്ശി വീട്ടിൽ വാസുവിന്‍റെ മകൻ കെ. ബിജിത്ത് (25) ആണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെയാണ് ഇയാളെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കശ്മീരിൽ ജോലി ചെയ്തിരുന്ന ബിജിത്ത് രണ്ടര മാസത്തെ അവധിക്ക് നാട്ടിലെത്തിയതാണെന്ന് മണ്ണാർക്കാട് പൊലീസ് പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ച അവധി കഴിഞ്ഞ് ജോലിക്ക് തിരിച്ച് പോയതായി കുടുംബാംഗങ്ങൾ പറഞ്ഞു. കോഴിക്കോട് …
Read More »മുഖ്യമന്ത്രിയുടെ അമിത സുരക്ഷ; ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് പൊലീസ്
തിരുവനന്തപുരം: വിമർശനം തുടരുമ്പോഴും മുഖ്യമന്ത്രി പിണറായി വിജയന്‍റെ അമിത സുരക്ഷയിൽ ഉറച്ചുനിൽക്കാൻ പൊലീസ്. മരുന്ന് വാങ്ങാൻ പോയ യുവാവിനെ തടഞ്ഞ് നിർത്തിയതും കെ.എസ്.യു ജില്ലാ സെക്രട്ടറി മിവ ജോളിയെ അപമാനിച്ചതും അടക്കമുള്ള ആരോപണങ്ങൾ അവഗണിക്കാനും തീരുമാനമായി. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയെ അറിയിച്ചത്. നാട്ടുകാരുടെ വഴി തടഞ്ഞ് സുരക്ഷ ഉറപ്പാക്കുന്നതിൽ മുഖ്യമന്ത്രിയും എതിർപ്പ് വ്യക്തമാക്കിയിട്ടില്ല. അതേസമയം, പശ്ചിമ ബംഗാളിലെ കൊൽക്കത്തയിൽ മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങിലും കനത്ത സുരക്ഷയാണ് …
Read More »