Breaking News

Kerala

വിശ്വനാഥന്റെ മരണം; കേസെടുത്ത് ദേശീയ പട്ടിക വർഗ കമ്മീഷൻ

കോഴിക്കോട്: മെഡിക്കൽ കോളേജിന് സമീപം ആദിവാസി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദേശീയ പട്ടികവർഗ കമ്മിഷൻ കേസെടുത്തു. ഡി.ജി.പി അനിൽ കാന്ത്, കോഴിക്കോട് ജില്ലാ കളക്ടർ ഡോ.നരസിംഹുഗരി റെഡ്ഡി, സിറ്റി പോലീസ് കമ്മീഷണർ രാജ്പാൽ മീണ എന്നിവർക്ക് കമ്മീഷൻ നോട്ടീസ് അയച്ചു. ഇതു സംബന്ധിച്ച വിവരങ്ങൾ മൂന്ന് ദിവസത്തിനകം കമ്മീഷന് സമർപ്പിക്കണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കേസിൽ ഇതുവരെ സ്വീകരിച്ച നടപടികൾ വിശദീകരിക്കണമെന്ന് നോട്ടീസിൽ പറയുന്നു. അറസ്റ്റിലായവരുടെ പേര് വിവരങ്ങൾക്ക് …

Read More »

മദ്യപിച്ച് വാഹനമോടിച്ച കെഎസ്ആർടിസി ഡ്രൈവർമാർക്കെതിരെ കർശന നടപടി: ഗതാഗതമന്ത്രി

കൊച്ചി: മദ്യപിച്ച് വാഹനമോടിച്ച കെ.എസ്.ആർ.ടി.സി ഡ്രൈവർമാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു അറിയിച്ചു. ഇവർക്കെതിരെ നിയമനടപടിക്കൊപ്പം വകുപ്പുതല നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഡ്രൈവർമാർ മദ്യപിച്ച് വാഹനം ഓടിച്ചത് ഗൗരവമുള്ള കാര്യമെന്നും ഗതാഗതമന്ത്രി പ്രതികരിച്ചു. കഴിഞ്ഞ ദിവസം കൊച്ചി നഗരത്തിൽ നിയമം ലംഘിച്ചതിന് 32 ബസുകൾ പൊലീസ് പിടിച്ചെടുത്തിരുന്നു. മദ്യപിച്ച് വാഹനമോടിച്ച 26 ഡ്രൈവർമാർ ആണ് പൊലീസിന്‍റെ പിടിയിലായത്. ഇതിൽ നാലുപേർ സ്കൂൾ ബസ് ഡ്രൈവർമാരും രണ്ടുപേർ …

Read More »

കൂട്ട അവധി നിയന്ത്രിക്കാൻ സര്‍ക്കാര്‍; റവന്യൂവകുപ്പ് മാര്‍ഗരേഖ പുറത്തിറക്കും

തിരുവനന്തപുരം: സർക്കാർ ഓഫീസുകളിലെ ജീവനക്കാർക്ക് അവധി അനുവദിക്കുന്നതിൽ മാര്‍ഗരേഖ പുറപ്പെടുവിക്കാൻ സർക്കാർ. എത്ര ശതമാനം ജീവനക്കാർക്ക് ഒരു ദിവസത്തെ അവധി നൽകാമെന്നത് സംബന്ധിച്ച് മാര്‍ഗരേഖ പുറപ്പെടുവിക്കാൻ ഒരുങ്ങുകയാണ് റവന്യൂ വകുപ്പ്. കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാർ കൂട്ട അവധിയെടുത്തതിനെ തുടർന്നാണ് റവന്യൂ വകുപ്പിന്‍റെ കടുത്ത നീക്കം. അവധിക്ക് അപേക്ഷിക്കാതെ അവധി എടുക്കുന്നത് നിയന്ത്രിക്കാൻ ലക്ഷ്യമിട്ടാണ് നീക്കം. അവധിയെടുക്കുന്നത് ജീവനക്കാരുടെ അവകാശമാണെന്ന് വാദിക്കുമ്പോഴും ഒരു ദിവസം എത്ര ജീവനക്കാർക്ക് അവധി നൽകാമെന്നതിന് …

Read More »

സൈബിയെ തൽക്കാലം അറസ്റ്റ് ചെയ്യണ്ട; ആവശ്യപ്പെടുമ്പോൾ ഹാജരാകണമെന്ന് കോടതി നിർദേശം

കൊച്ചി: ജഡ്ജിക്ക് നൽകാനെന്ന പേരിൽ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ സൈബി ജോസ് കിടങ്ങൂരിനെ തൽക്കാലം അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി. അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ ഹാജരാകണമെന്നും കോടതി നിർദേശിച്ചു. കോഴ ആരോപണത്തിൽ ഗൂഢാലോചനയുണ്ടോയെന്ന് അന്വേഷിക്കണമെന്നും കോടതി പറഞ്ഞു. ജഡ്ജിമാർക്ക് നൽകാൻ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ ക്രിമിനൽ കേസെടുക്കണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. മൊഴികളുടെ ആധികാരികത ഉറപ്പാക്കാൻ കോൾ രേഖകൾ, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ തുടങ്ങിയവ പരിശോധിക്കണമെന്നും ചോദ്യം ചെയ്യൽ …

Read More »

കിണറ്റില്‍ നിന്ന് കണ്ടെത്തിയ പുതിയ മീനിന് ‘പൊതുജനം’ എന്ന് പേരിട്ട് ഗവേഷകർ

പത്തനംതിട്ട: പുറംലോകമറിയാന്‍ ജനങ്ങള്‍ വഴിയൊരുക്കിയതിനാൽ ശാസ്ത്രജ്ഞർ പുതിയ മത്സ്യത്തിന് ‘പൊതുജനം’ എന്ന് പേരിട്ടു. പൊതുജന സഹകരണം ഇല്ലായിരുന്നുവെങ്കിൽ, അത്തരമൊരു ഭൂഗർഭ മത്സ്യം ഉണ്ടെന്ന് അറിയുമായിരുന്നില്ല. കേരളത്തിലെ ശാസ്ത്രീയ അവബോധത്തിന്‍റെ പ്രതീകമായി ഇത് ഇനി ജന്തുശാസ്ത്രലോകത്ത് അറിയപ്പെടും. 2020 ഡിസംബർ ഒന്നിന് മല്ലപ്പള്ളി ചരിവുപുരയിടത്തില്‍ പ്രദീപ് തമ്പിയുടെ കിണറ്റിൽ നിന്നാണ് മത്സ്യത്തെ കണ്ടെത്തിയത്. ഗവേഷകർ ഇതിന് ഹോറാഗ്ലാനിസ് പോപ്പുലി എന്നാണ് പേരിട്ടത്. പോപ്പുലി എന്ന വാക്കിന് ലാറ്റിന്‍ ഭാഷയില്‍ ജനങ്ങള്‍ എന്നാണര്‍ഥം. …

Read More »

ഡയാലിസിസ് സെന്ററിനായി രാഹുല്‍ ഗാന്ധി അയച്ച ഉപകരണങ്ങള്‍ തിരിച്ചയച്ചു; സംഭവത്തിൽ അന്വേഷണം

കൽപറ്റ: തന്‍റെ നിയോജകമണ്ഡലത്തിൽ ഡയാലിസിസ് സെന്‍റർ തുടങ്ങാൻ രാഹുൽ ഗാന്ധി അയച്ച ഉപകരണങ്ങൾ ആശുപത്രിയിൽ ഇറക്കാൻ അനുമതി നൽകാതെ ഉദ്യോഗസ്ഥർ തിരികെ അയച്ചെന്ന് ആരോപണം. വണ്ടൂർ താലൂക്ക് ആശുപത്രിയിൽ പുതിയ ഡയാലിസിസ് യൂണിറ്റ് തുടങ്ങാനുള്ള ശ്രമമാണ് മതിയായ സൗകര്യമില്ലെന്ന് പറഞ്ഞ് മെഡിക്കൽ ഓഫീസറും ജീവനക്കാരും തിരിച്ചയച്ചത്. കൂടിയാലോചിക്കാതെ 35 ലക്ഷം രൂപയുടെ ഉപകരണങ്ങൾ തിരികെ നൽകിയ സംഭവത്തിൽ ബ്ലോക്ക് പഞ്ചായത്ത് അന്വേഷണം പ്രഖ്യാപിച്ചു. റിപ്പോർട്ട് കിട്ടിയാലുടൻ നടപടി സ്വീകരിക്കുമെന്നും ഭരണസമിതി …

Read More »

ഫോൺ വിളിച്ച് അപകടകരമായ ഡ്രൈവിംഗ്; ബസ് പിടിച്ചെടുത്ത് പൊലീസ്

കോഴിക്കോട്: ബസ് ഓടിക്കുന്നതിനിടെ യാത്രക്കാരുടെ ജീവന് ഭീഷണിയായി ഡ്രൈവറുടെ മൊബൈൽ ഫോൺ ഉപയോഗം. കോഴിക്കോട്-പരപ്പനങ്ങാടി റൂട്ടിൽ ഓടുന്ന സംസം ബസിലെ ഡ്രൈവർ ആണ് തുടർച്ചയായി മൊബൈൽ ഫോൺ ഉപയോഗിച്ച് വാഹനം ഓടിച്ചത്. ഫറോക്ക്പേട്ടയിൽ നിന്ന് ഇടമൂഴിക്കൽ വരെ ഇയാൾ എട്ട് തവണ ഫോൺ ചെയ്തു. കഴിഞ്ഞ ദിവസം 1.37നാണ് കോഴിക്കോട്ടുനിന്ന് ബസ് പുറപ്പെട്ടത്. പുറപ്പെട്ട് അരമണിക്കൂർ കഴിഞ്ഞപ്പോൾ മുതൽ ഇയാൾ മൊബൈൽ ഫോണിൽ സംസാരിക്കാൻ തുടങ്ങിയതായി ദൃശ്യങ്ങൾ പകർത്തിയ യാത്രക്കാർ …

Read More »

ഉയർന്ന് സിഎൻജി വിലയും; മൂന്ന് മാസത്തിനിടെ എട്ട് രൂപയുടെ വർദ്ധന

കൊച്ചി: പെട്രോൾ, ഡീസൽ വിലവർദ്ധനവ് ചർച്ചയാകുമ്പോൾ ആരും കാണാതെ പോവുകയാണ് സിഎൻജിയുടെ വില വർദ്ധനവ്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ എട്ട് രൂപയാണ് സിഎൻജിക്ക് വർദ്ധിപ്പിച്ചത്. പ്രകൃതി സൗഹൃദ ഇന്ധനം, പെട്രോളിനേയും ഡീസലിനേയും കാൾ വിലകുറവ്, ഇതെല്ലാം സിഎൻജിയെ ആകർഷകമാക്കി. എന്നാൽ സി.എൻ.ജി വാഹനങ്ങൾ വാങ്ങിയവരാണ് ഇപ്പോൾ പ്രതിസന്ധിയിലായിരിക്കുന്നത്. സി.എൻ.ജി ഓട്ടോ വാങ്ങുന്ന സമയത്ത് സി.എൻ.ജി വില കിലോയ്ക്ക് 45 രൂപയായിരുന്നു, മൂന്ന് മാസം മുമ്പ് കിലോയ്ക്ക് 83 രൂപയായിരുന്നത് ഇപ്പോൾ …

Read More »

നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കെഎസ്ആർടിസി ഇടിച്ചു; നിരവധി പേർക്ക് പരിക്ക്

കൊച്ചി: കളമശ്ശേരി എച്ച്എംടി ജംഗ്ഷന് സമീപം കെഎസ്ആർടിസി ബസ് നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിൽ ഇടിച്ച് 10 പേർക്ക് പരിക്കേറ്റു. ലോറി ഡ്രൈവർ കോയമ്പത്തൂർ സ്വദേശി രഘുനാഥൻ (25), ബസ് യാത്രക്കാരായ ചേർത്തല സ്വദേശി പ്രശാന്ത് (30), ചങ്ങനാശേരി സ്വദേശി ശ്യാം (31) എന്നിവരെ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏഴ് പേരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കോയമ്പത്തൂർ- തിരുവനന്തപുരം സൂപ്പർഫാസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. പുലർച്ചെ 3.15 ഓടെയാണ് അപകടമുണ്ടായത്. ആർക്കും …

Read More »

ഉന്നയിച്ചത് നികുതി സംബന്ധിച്ച ചോദ്യം; ധനമന്ത്രിക്ക് മറുപടിയുമായി എന്‍.കെ പ്രേമചന്ദ്രൻ

ന്യൂഡൽഹി: ലോക് സഭയിൽ താൻ നികുതി സംബന്ധിച്ച ചോദ്യമാണ് ഉന്നയിച്ചതെന്ന് എൻ കെ പ്രേമചന്ദ്രൻ എംപി. കേരള സർക്കാർ ഇന്ധന സെസ് ഏർപ്പെടുത്തുന്നതിൻ്റെ വാസ്തവം എന്‍.കെ പ്രേമചന്ദ്രൻ ലോക്സഭയില്‍ ഉന്നയിച്ചെന്ന ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ വാദത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച് ധനമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഐജിഎസ്ടി അഥവാ അന്തർ സംസ്ഥാന വിൽപ്പനയ്ക്ക് ചുമത്തുന്ന നികുതിയെക്കുറിച്ചുള്ള ചോദ്യമാണ് ലോക്സഭയിൽ താൻ ഉന്നയിച്ചത്. എന്നാൽ കേരളത്തിന് …

Read More »