Breaking News

Kerala

വഴുതക്കാട് അക്വേറിയത്തിൽ വൻ തീപിടിത്തം; അണയ്ക്കാൻ ശ്രമം തുടരുന്നു

തിരുവനന്തപുരം: തിരുവനന്തപുരം വഴുതക്കാട് അക്വേറിയത്തിൽ വൻ തീപിടിത്തം. ജനവാസ മേഖലയിലുണ്ടായ തീപിടിത്തം ഗുരുതരമായ ആശങ്കയാണ് ഉയർത്തുന്നത്. അഗ്നിശമന സേന തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. എം വി അപ്പൻ റോഡിലാണ് തീപിടിത്തമുണ്ടായത്. അഗ്നിശമന സേനയുടെ നാല് യൂണിറ്റുകൾ വിവിധ ഭാഗങ്ങളിൽ നിന്നായി തീ അണക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. നിരവധി വീടുകളുള്ള സ്ഥലമായതിനാൽ മറ്റുള്ള വീടുകളിലേക്ക് അഗ്നി പടരാതിരിക്കാനാണ് അഗ്നിശമന സേന ശ്രമിക്കുന്നത്. സമീപത്തെ വീടുകളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നുണ്ട്.

Read More »

ചിന്താ ജെറോമിനെതിരായ അധിക്ഷേപ പരാമര്‍ശത്തിലുറച്ച് കെ സുരേന്ദ്രന്‍

കോഴിക്കോട്: ചിന്തക്കെതിരായ പരാമര്‍ശത്തിലുറച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ചിന്താ ജെറോമിനെ കുറിച്ച് പറഞ്ഞത് നന്നായെന്ന് പല സി.പി.എം സുഹൃത്തുക്കളും വിളിച്ചു പറഞ്ഞുവെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു.  ചിന്ത ജെറോമിനെ ചൂൽ മൂത്രത്തിൽ മുക്കി അടിക്കണമെന്നായിരുന്നു സുരേന്ദ്രന്‍റെ പരാമർശം. കമ്മിഷനടിക്കൽ മാത്രമാണ് ചിന്തയുടെ ജോലിയെന്നും സുരേന്ദ്രൻ ആരോപിച്ചിരുന്നു. ഇന്നലെ കോഴിക്കോട് കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ. ഈ പരാമർശം മോശമല്ലെന്നും ചിന്ത ചെയ്യുന്നതാണ് അൺപാർലമെന്‍ററിയെന്നും സാധാരണ ജനം പ്രതികരിക്കുന്ന തരത്തിലാണ് താനും പ്രതികരിച്ചതെന്നും …

Read More »

ബജറ്റിൽ അവഗണന; പ്രതിഷേധവുമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി

കോഴിക്കോട്: ബജറ്റിൽ വ്യാപാരികളെ അവഗണിച്ചെന്ന ആരോപണവുമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. സമരത്തിലേക്ക് പോകാനാണ് തീരുമാനിച്ചതെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്‍റ് രാജു അപ്സര വ്യക്തമാക്കി. ഹോട്ടൽ വ്യാപാരികൾക്ക് ഹെൽത്ത് കാർഡ് ലഭിക്കാനുള്ള സമയം നീട്ടിതന്നു. ടൈഫോയ്ഡിനെതിരെ കുത്തിവയ്പ്പ് എടുക്കുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുണ്ട്. ചെറിയ ഹോട്ടലുകാർക്ക് ഇത് താങ്ങാൻ കഴിയില്ല. മറ്റ് സംസ്ഥാനങ്ങളിൽ ഇല്ലാത്ത കാര്യമാണിതെന്നും ഏകോപന സമിതി പറഞ്ഞു. കേന്ദ്രം പെട്രോളിന്‍റെയും ഡീസലിന്‍റെയും നികുതി …

Read More »

കെടിയു ബില്ലില്‍ ഗവര്‍ണര്‍ ഇതുവരെ ഒപ്പിട്ടില്ല; സിന്‍ഡിക്കേറ്റ് അംഗ നിയമനം തുലാസിൽ

കോട്ടയം: സാങ്കേതിക സർവകലാശാലയിൽ പി.കെ ബിജു ഉൾപ്പെടെ 6 ഇടത് സിൻഡിക്കേറ്റ് അംഗങ്ങളുടെ നിയമനത്തിന് ആധാരമായ ബില്ലിൽ ഗവർണർ ഇതുവരെ ഒപ്പിടാത്തതിനാൽ ആറ് പേരെയും അസാധുവാക്കണമെന്ന് പ്രതിപക്ഷ നേതാവ്. പി കെ ബിജു, ഐ സാജു, ബി എസ് ജമുന, ഡോ വിനോദ് കുമാർ ജേക്കബ്, എസ് വിനോദ് കുമാർ, ജി സഞ്ജീവ് എന്നിവരുടെ നിയമനമാണ് വിവാദമായത്. 2021 ഫെബ്രുവരി 20ന് ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്താണ് ആദ്യം നിയമനത്തിന് …

Read More »

വളപട്ടണം ഐഎസ് കേസ്; പ്രതികളുടെ ശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്ന ഹ‍ർജി തള്ളി കോടതി

കൊച്ചി: വളപട്ടണം ഐ.എസ് കേസിൽ ശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ സമർപ്പിച്ച ഹർജി തള്ളി ഹൈക്കോടതി. ജസ്റ്റിസ് അലക്സാണ്ടർ തോമസ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്. ശിക്ഷ ചോദ്യം ചെയ്തുള്ള അപ്പീൽ ഹർജിയിൽ വിധി വരുന്നതുവരെ തടവ് സ്റ്റേ ചെയ്യണമെന്നായിരുന്നു പ്രതികളുടെ ആവശ്യം. എൻ.ഐ.എ കോടതി പ്രതികൾക്ക് ഏഴ് വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു. ഒന്നാം പ്രതി കണ്ണൂർ മുണ്ടേരി സ്വദേശി മിദ്‍ലാജ്, രണ്ടാം പ്രതി ചെക്കിക്കുളം …

Read More »

ഗവർണറുടെ വിമാനയാത്രാ ചെലവിന് 30 ലക്ഷം അധികം അനുവദിച്ച് സർക്കാർ

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ വിമാനയാത്രാ ചെലവിനായി 30 ലക്ഷം അധിക തുക അനുവദിച്ച് സംസ്ഥാന സർക്കാർ. നടപ്പ് സാമ്പത്തിക വർഷത്തിൽ അനുവദിച്ച തുക ഇതിനകം ചെലവഴിച്ചതിനാലാണ് അധിക തുക അനുവദിച്ചത്. ഡിസംബർ 30നാണ് ഗവർണറുടെ സെക്രട്ടറി പണം ആവശ്യപ്പെട്ടത്. ഇതു സംബന്ധിച്ച ഉത്തരവ് കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇറങ്ങിയത്. സംസ്ഥാനത്ത് കർശന സാമ്പത്തിക നിയന്ത്രണവും അധിക നികുതി വ്യവസ്ഥയും നിലനിൽക്കെയാണ് അധിക തുക ഗവർണർക്ക് അനുവദിച്ചത്. രാജ്ഭവനിലെ താൽക്കാലിക …

Read More »

വിനോദയാത്രക്ക് അവധിയെടുത്ത് താലൂക്ക് ഓഫീസ് ജീവനക്കാർ; വിഷയം ഗൗരവമായി കാണുന്നെന്ന് മന്ത്രി

പത്തനംതിട്ട: കൂട്ട അവധിയെടുത്ത് വിനോദയാത്രയ്ക്ക് പോയി കോന്നി താലൂക്ക് ഓഫീസിലെ റവന്യു വകുപ്പ് ജീവനക്കാർ. 63 ജീവനക്കാരിൽ 21 പേർ മാത്രമാണ് ഇന്ന് ഓഫീസിലെത്തിയത്. 20 പേർ അവധി അപേക്ഷ പോലും നൽകാതെയാണ് യാത്രയ്ക്ക് പോയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കോന്നി എം.എൽ.എ കെ.യു ജനീഷ് കുമാർ തഹസിൽദാരെ വിളിച്ച് ക്ഷുഭിതനായി. മൂന്ന് ദിവസത്തെ ഉല്ലാസയാത്രയ്ക്കാണ് ഉദ്യോഗസ്ഥർ പോയതെന്നാണ് വിവരം. നാളെ രണ്ടാം ശനിയാഴ്ചയും അടുത്ത ദിവസം ഞായറാഴ്ചയും ആയതിനാൽ മൂന്ന് …

Read More »

പാലക്കാട് അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ഡോക്ടർമാർക്ക് വീഴ്ചയുണ്ടായിട്ടില്ല; ഡിഎംഒ

പാലക്കാട്: പാലക്കാട് പ്രസവ ശസ്ത്രക്രിയക്ക് ശേഷം അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ഡോക്ടർമാർക്ക് വീഴ്ചയുണ്ടായിട്ടില്ലെന്നാണ് പ്രാഥമിക വിലയിരുത്തലെന്ന് പാലക്കാട് ഡിഎംഒ ഡോ. കെ പി റീത്ത. റിപ്പോർട്ട് ഉടൻ ആരോഗ്യമന്ത്രിക്ക് സമർപ്പിക്കും. ഗർഭിണിയുടെ രക്തസ്രാവം നിയന്ത്രിക്കാൻ ഡോക്ടർമാർ ആവശ്യമായതെല്ലാം ചെയ്തെന്നും പ്രസവ ശസ്ത്രക്രിയ നടത്താൻ താമസമുണ്ടായിട്ടില്ലെന്നും ഡിഎംഒ വ്യക്തമാക്കി. സംഭവത്തിൽ ചിറ്റൂർ താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാർമാരായ ഡോ.കൃഷ്ണനുണ്ണി, ഡോ.ദീപിക എന്നിവർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിരുന്നു. നല്ലേപ്പുള്ളി സ്വദേശിനി അനിതയാണ് ഇന്നലെ തൃശൂർ …

Read More »

സ്പെഷ്യൽ ബാലറ്റുകളിൽ തിരിമറി നടന്നോ എന്നറിയാൻ സംയുക്ത പരിശോധന നടത്താൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി: പെരിന്തൽമണ്ണ മണ്ഡലത്തിലെ സ്പെഷ്യൽ ബാലറ്റുകളിൽ തിരിമറി നടന്നിട്ടുണ്ടോയെന്ന് കണ്ടെത്താൻ സംയുക്ത പരിശോധന നടത്താൻ ഇടക്കാല ഉത്തരവിട്ട് ഹൈക്കോടതി. ഹൈക്കോടതി രജിസ്ട്രാറുടെ സാന്നിധ്യത്തിൽ ഇരു സ്ഥാനാർത്ഥികളും അഭിഭാഷകരും ഹൈക്കോടതിയുടെ സുരക്ഷിത കസ്റ്റഡിയിലുള്ള പോസ്റ്റൽ ബാലറ്റുകൾ പരിശോധിക്കും. അടുത്ത ബുധനാഴ്ച ഉച്ചയ്ക്ക് 1.30നാണ് സംയുക്ത പരിശോധന. കോടതിയുടെ സേഫ് കസ്റ്റഡിയിലുള്ള ബാലറ്റുകളിൽ തിരിമറി നടന്നിട്ടുണ്ടോയെന്ന് നേരിട്ട് കാണാനും പരിശോധിക്കാനും അവസരം നൽകണമെന്ന ഇടത് സ്ഥാനാർത്ഥിയുടെ ആവശ്യ പ്രകാരമാണ് കോടതിയുടെ ഉത്തരവ്. പോസ്റ്റൽ …

Read More »

മാലിന്യക്കുഴിയിൽ വീണ് നാല് വയസ്സുകാരി മരിച്ചു; സംഭവം പെരുമ്പാവൂരിലെ പ്ലൈവുഡ് കമ്പനിയിൽ

കൊച്ചി: മാലിന്യക്കുഴിയിൽ വീണ് നാല് വയസുകാരി മരിച്ചു. പെരുമ്പാവൂരിലെ പ്ലൈവുഡ് കമ്പനിയിലാണ് അപകടമുണ്ടായത്. കമ്പനി ജീവനക്കാരിയായ പശ്ചിമ ബംഗാൾ സ്വദേശി ഹുനൂബയുടെ മകൾ അസ്മിനിയാണ് മരിച്ചത്. രാവിലെ അമ്മയോടൊപ്പം പ്ലൈവുഡ് കമ്പനിയിൽ എത്തിയതായിരുന്നു കുട്ടി. അമ്മ ജോലി ചെയ്യുന്നതിനിടെ കുട്ടി കമ്പനി വളപ്പിലെ മാലിന്യക്കുഴിയിൽ വീണ് മരിക്കുകയായിരുന്നു. ആ പ്രദേശം കേന്ദ്രീകരിച്ച് നിരവധി പ്ലൈവുഡ് കമ്പനികൾ ഉണ്ട്. രാവിലെ 7 മണിക്ക് ജോലിക്കെത്തുന്ന അമ്മമാർ വൈകിട്ട് 6 മണിക്ക് ശേഷമാണ് …

Read More »