Breaking News

Kerala

സത്യാഗ്രഹമിരിക്കുന്ന നജീബ് കാന്തപുരം ഹാജർ രേഖപ്പെടുത്തി; നിയമസഭയിൽ തർക്കം

തിരുവനന്തപുരം: നിയമ സഭയിൽ തർക്കത്തിന് കാരണമായി ഹാജർ വിവാദം. സത്യാഗ്രഹം നടത്തുന്ന മുസ്ലിം ലീഗ് എം.എൽ.എ നജീബ് കാന്തപുരം സഭയിൽ ഹാജർ രേഖപ്പെടുത്തിയതാണ് വിവാദ കാരണം. ഇന്നലെ ഹാജർ രേഖപ്പെടുത്തിയത് തെറ്റ്പറ്റിയതാണെന്ന് അദ്ദേഹം വിശദീകരിച്ചു. ഹാജർ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നജീബ് കാന്തപുരം സ്പീക്കർക്ക് കത്തയച്ചു. നിയമസഭയിലെ അംഗങ്ങള്‍ക്ക് ഇ സിഗ്നേച്ചര്‍ ആണ്. ഹാജർ രേഖപ്പെടുത്തിയ ശേഷമാണ് നിയമസഭാ സെക്രട്ടേറിയറ്റ് ഇക്കാര്യം അറിഞ്ഞത്. ഉടൻ തന്നെ വിഷയം സ്പീക്കറുടെ ശ്രദ്ധയിൽപ്പെടുത്തി. സത്യാഗ്രഹം …

Read More »

ഉമ്മൻചാണ്ടിയുടെ ആരോഗ്യനില മെച്ചപ്പെടുന്നു; ഉടൻ ബംഗളൂരുവിലേക്ക് മാറ്റില്ല

തിരുവനന്തപുരം: ന്യുമോണിയ ബാധയെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി. തുടർചികിത്സയ്ക്കായി ഉമ്മൻചാണ്ടിയെ ബംഗളൂരുവിലേക്ക് മാറ്റുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും ഉടൻ മാറ്റാൻ സാദ്ധ്യതയില്ലെന്നാണ് വിവരം. ന്യുമോണിയ, ചുമ, ശ്വാസതടസ്സം എന്നിവ പൂർണമായും ഭേദമായ ശേഷമായിരിക്കും ബംഗളൂരുവിലേക്ക് കൊണ്ട് പോവുക. നിംസ് ആശുപത്രിയിലെ ഒമ്പതംഗ പ്രത്യേക മെഡിക്കൽ സംഘമാണ് ഉമ്മൻചാണ്ടിയെ പരിചരിക്കുന്നത്. സർക്കാർ നിയമിച്ച ആറംഗ മെഡിക്കൽ സംഘവുമുണ്ട്. ഇരുപാർട്ടികളും തമ്മിൽ കൂടിയാലോചിച്ച് …

Read More »

39 ലക്ഷം തട്ടിയെടുത്തെന്ന കേസ്; സണ്ണി ലിയോണ്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി പിന്‍വലിച്ചു

കൊച്ചി: കേരളത്തിലും വിദേശത്തും സ്റ്റേജ് ഷോ നടത്താമെന്ന് വാഗ്ദാനം ചെയ്ത് 39 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിൽ ബോളിവുഡ് താരം സണ്ണി ലിയോണിന്‍റെ മുൻകൂർ ജാമ്യാപേക്ഷ പിൻവലിച്ചു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി കോടതി പരിഗണനയിലുള്ള സാഹചര്യത്തിലാണ് നടപടി. പെരുമ്പാവൂർ സ്വദേശി ഷിയാസ് കുഞ്ഞുമുഹമ്മദിന്‍റെ പരാതിയിലാണ് സണ്ണി ലിയോൺ, ഭർത്താവ് ഡാനിയൽ വെബർ, കമ്പനി ജീവനക്കാരൻ സുനിൽ രജനി എന്നിവർക്കെതിരെ കേസെടുത്തത്. 2018 നും 2019 നും ഇടയിൽ നടത്തിയ തട്ടിപ്പുമായി …

Read More »

ഹൈക്കോടതി കൈക്കൂലി കേസ് : പണം നല്കിയ നിർമ്മാതാവിനെ ചോദ്യം ചെയ്തു

കൊച്ചി: ജഡ്ജിമാരുടെ പേരിൽ കൈക്കൂലി വാങ്ങിയ അഭിഭാഷകൻ സൈബി ജോസിനെതിരായ കേസിൽ പണം നൽകിയ സിനിമാ നിർമ്മാതാവിനെ ചോദ്യം ചെയ്തു. കേസിലെ പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ തിങ്കളാഴ്ചയാണ് നിർമ്മാതാവിനെയും ഭാര്യയെയും ചോദ്യം ചെയ്തത്. കേസിലെ ജാമ്യ നടപടികളിൽ അനുകൂല വിധിക്കായി ഹൈക്കോടതി ജഡ്ജിക്ക് നൽകാമെന്ന വ്യാജേനെ അഭിഭാഷകൻ സൈബി നിർമ്മാതാവിൽ നിന്ന് പണം വാങ്ങിയെന്നാണ് കേസ്. സിനിമാ നിർമാതാവാണ് ഈ കേസിലെ പ്രധാന കണ്ണി. പണം വാങ്ങിയത് ഫീസായാണെന്നാണ് …

Read More »

കുട്ടികളിലെ ഡിജിറ്റല്‍ ആസക്തി മാറ്റുക ലക്ഷ്യം; എത്തുന്നു ‘ഡി-ഡാഡ്’

കണ്ണൂര്‍: കുട്ടികളിലെ ഡിജിറ്റൽ ആസക്തി മാറ്റാനും സുരക്ഷിതമായി ഇന്‍റർനെറ്റ് ഉപയോഗിക്കാൻ പഠിപ്പിക്കാനും കേരള പൊലീസിന്‍റെ ‘ഡി-ഡാഡ്’. സംസ്ഥാനത്ത് ഡിജിറ്റൽ ഡീ അഡിക്ഷൻ സെന്‍റർ (ഡി-ഡാഡ്) സ്ഥാപിക്കാൻ സോഷ്യല്‍ പോലീസിങ് ഡയറക്ടറേറ്റാണ് ഒരുങ്ങുന്നത്. കുട്ടികളിലെ അമിതമായ മൊബൈൽ ഫോൺ ഉപയോഗം, ഓൺലൈൻ ഗെയിം ആസക്തി, അശ്ലീല സൈറ്റുകൾ സന്ദർശിക്കൽ, സോഷ്യൽ മീഡിയയിൽ കൂടുതൽ സമയം ചെലവഴിക്കൽ, വ്യാജ ഷോപ്പിംഗ് സൈറ്റുകളിലൂടെ പണം നഷ്ടപ്പെടൽ എന്നിവ മാറ്റുകയാണ് കൗൺസിലിങ്ങിലൂടെ ലക്ഷ്യമിടുന്നത്. തിരുവനന്തപുരം, കൊല്ലം, …

Read More »

ചികിത്സയ്ക്കിടെയുള്ള എല്ലാ മരണവും ആരോഗ്യപ്രവർത്തകരുടെ അശ്രദ്ധമൂലമല്ലെന്ന് ഹൈക്കോടതി

കൊച്ചി: ചികിത്സയ്ക്കിടെ സംഭവിക്കുന്ന എല്ലാ മരണങ്ങളും ആരോഗ്യ പ്രവർത്തകരുടെ അനാസ്ഥ മൂലമാണെന്ന് പറയാനാവില്ലെന്ന് ഹൈക്കോടതി. അതിന് മതിയായ തെളിവുകൾ ഉണ്ടായിരിക്കണം. ദൗർഭാഗ്യകരമായ കാരണങ്ങളാൽ കാര്യങ്ങൾ തെറ്റായ രീതിക്ക് നീങ്ങിയതിന് ആരോഗ്യപ്രവർത്തകർ ഉത്തരവാദികളല്ലെന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത് പറഞ്ഞു. പതിവിൽ നിന്ന് അൽപം വ്യത്യസ്തമായ ഒരു ചികിത്സ സ്വീകരിക്കുന്നത് അശ്രദ്ധയായി കാണാൻ കഴിയില്ല. ചികിത്സാ വേളയിലെ കണക്കുകൂട്ടലുകളിലെ പിശകോ അല്ലെങ്കിൽ അപകടമോ ചികിത്സാ പിഴവായി കാണാൻ കഴിയില്ല. ആരോഗ്യപ്രവർത്തകരുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് …

Read More »

കൊടുവള്ളിയിൽ കള്ളക്കടത്ത് സ്വർണം പിടികൂടിയ സംഭവം; കൂടുതൽ അന്വേഷണം ആരംഭിച്ച് ഡിആർഐ

കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ കള്ളക്കടത്ത് സ്വർണം പിടികൂടിയ സംഭവത്തിൽ കൂടുതൽ അന്വേഷണം ആരംഭിച്ച് ഡിആർഐ. സ്ഥിരമായി ഇവിടെ എത്താറുണ്ടായിരുന്ന ആളുകളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. കൊടുവള്ളി ടൗണിലെ ഒരു വീടിന് മുകളിൽ സ്ഥാപിച്ച സ്വർണ്ണം ഉരുക്കുന്ന സെന്‍ററിൽ നടത്തിയ റെയ്ഡിലാണ് നാല് കോടിയിലധികം രൂപ വിലമതിക്കുന്ന 7.2 കിലോയോളം അനധികൃത സ്വർണം പിടികൂടിയത്. 13.2 ലക്ഷം രൂപയും പിടിച്ചെടുത്തിട്ടുണ്ട്. കരിപ്പൂർ വിമാനത്താവളം വഴി കടത്തിയ സ്വർണമാണ് പിടികൂടിയത്. കള്ളക്കടത്ത് സ്വർണം വീടിന്‍റെ …

Read More »

സംസ്ഥാനത്തെ എഐ ക്യാമറകൾ കളത്തിലിറങ്ങുന്നു; പിഴ ഈടാക്കാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പിന്‍റെ ‘സേഫ് കേരള’ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ റോഡുകളിൽ സ്ഥാപിച്ച 675 ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (നിർമ്മിത ബുദ്ധി) ക്യാമറകളിലൂടെ കണ്ടെത്തുന്ന നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. ഇതിനായി സംസ്ഥാന സർക്കാരിന്റെ അനുമതി തേടിയിട്ടുണ്ട്. അടുത്ത മന്ത്രിസഭാ യോഗത്തിൽ ഇക്കാര്യം പരിഗണിക്കുമെന്നാണ് വിവരം. അനുമതി ലഭിച്ചാൽ രണ്ടാഴ്ചയ്ക്കകം പിഴ ഈടാക്കിത്തുടങ്ങാനാണ് തീരുമാനം. കഴിഞ്ഞ ഏപ്രിൽ മുതൽ ക്യാമറകളിൽ നിന്ന് ദൃശ്യങ്ങൾ ശേഖരിക്കുന്നുണ്ടെങ്കിലും പ്രവർത്തനാനുമതി ലഭിക്കാത്തതിനാൽ …

Read More »

വിദ്യാര്‍ഥികളെ ‘പോടാ’, ‘പോടീ’ എന്ന വിളി വേണ്ട; വിലക്കാനൊരുങ്ങി സർക്കാർ

പാലക്കാട്: സ്കൂളുകളിൽ അധ്യാപകർ വിദ്യാർത്ഥികളെ ‘പോടാ’, ‘പോടീ’ എന്ന് വിളിക്കുന്നത് വിലക്കാനൊരുങ്ങി സർക്കാർ. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഇത്തരം പ്രയോഗങ്ങൾ വിലക്കാൻ സർക്കാർ ആലോചിക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ സ്കൂളുകൾക്ക് വിദ്യാഭ്യാസ ഉപഡയറക്ടർ ഇത്തരം പ്രയോഗങ്ങളെ വിലക്കിയതായി നിർദേശം നൽകിയിട്ടുണ്ട്. മറ്റ് ജില്ലകളിലും ഉടൻ നിർദേശമിറങ്ങും. വിദ്യാർത്ഥികളുടെ വ്യക്തിത്വത്തെ വ്രണപ്പെടുത്തുന്ന വാക്കുകൾ അധ്യാപകർ ഉപയോഗിക്കരുതെന്നും വിദ്യാർത്ഥികൾക്ക് മാതൃകയാകേണ്ട വാക്കുകളും പെരുമാറ്റവും മാത്രമുണ്ടാവാൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന് എല്ലാ അധ്യാപകർക്കും നിർദ്ദേശം നൽകണമെന്നും …

Read More »

വ്യാജ ജനന സർട്ടിഫിക്കറ്റ് കേസ്; ദമ്പതികളുടെ മൊഴി രേഖപ്പെടുത്തിയേക്കും

കൊച്ചി: കളമശേരി വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിൽ കുട്ടിയെ കൈവശം വച്ചിരുന്ന തൃപ്പൂണിത്തുറ സ്വദേശികളായ ദമ്പതികളുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയേക്കും. വ്യാജ രേഖ ചമച്ചതിന് പ്രേരണാ കുറ്റത്തിൽ ഇവരെ പ്രതി ചേർക്കുന്നതിലേക്കാണ് അന്വേഷണ സംഘം നീങ്ങുന്നത്.കളമശേരി മെഡിക്കൽ കോളജിൽ നിന്നും ജനന സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട രേഖകളും സിസിടിവി ദൃശ്യങ്ങളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. അതേസമയം കേസിലെ മുഖ്യപ്രതിയായ അനിൽ കുമാറിനെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. കളമശേരി വ്യാജ ജനന സർട്ടിഫിക്കറ്റ് …

Read More »