Breaking News

Kerala

ഓപ്പറേഷൻ ആഗ്; പിടിയിലായത് നൂറുകണക്കിന് ക്രിമിനലുകൾ

തിരുവനന്തപുരം: സംസ്ഥാനത്തുടനീളം പോലീസ് നടത്തിയ റെയ്ഡിൽ പിടിയിലായത് നൂറുകണക്കിന് ഗുണ്ടകൾ. ഓപ്പറേഷൻ ആഗ് എന്ന പേരിലാണ് ഗുണ്ടകൾക്കെതിരെ പ്രത്യേക ഓപ്പറേഷൻ നടത്തിയത്. ഇന്നലെ രാത്രി സംസ്ഥാനത്തൊട്ടാകെ പോലീസ് നടത്തിയ മിന്നൽ പരിശോധനയിൽ നാനൂറോളം ക്രിമിനലുകളെ കസ്റ്റഡിയിലെടുത്തു. തലസ്ഥാനത്ത് മാത്രം 113 ഗുണ്ടകളെ അറസ്റ്റ് ചെയ്തു. ഗുണ്ടാ ആക്ട് പ്രകാരം ഉത്തരവുണ്ടായിട്ടും ഒളിവിലായിരുന്ന അനൂപ് ആന്‍റണി, അന്തർസംസ്ഥാന മോഷ്ടാവായ ജാഫർ എന്നിവരാണ് തിരുവനന്തപുരത്ത് അറസ്റ്റിലായത്. തിരുവനന്തപുരം റൂറലിൽ 181 പേർ അറസ്റ്റിലായി. …

Read More »

പി ടി ഉഷയുടേത് പഞ്ചായത്തുമായുള്ള ചർച്ചയിൽ പരിഹരിക്കേണ്ട വിഷയം; മന്ത്രി വി അബ്ദുറഹ്മാൻ

കോഴിക്കോട്: കിനാലൂരിലെ ഉഷ സ്കൂൾ ഓഫ് അത്ലറ്റിക്സിന്‍റെ ഭൂമിയിൽ പഞ്ചായത്തിന്‍റെ അറിവോടെയാണ് അനധികൃത നിർമ്മാണം നടക്കുന്നതെന്ന ആരോപണം തള്ളി മന്ത്രി വി അബ്ദുറഹ്മാൻ. പി ടി ഉഷ ഉന്നയിക്കുന്നത് പഞ്ചായത്തുമായി ചർച്ച നടത്തി പരിഹരിക്കേണ്ട വിഷയം മാത്രമാണ്. അല്ലാതെ ഡൽഹിയിൽ പറയേണ്ടതല്ലെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് കിനാലൂരിലെ ഉഷ സ്കൂൾ ഓഫ് അത്ലറ്റിക്സിന്‍റെ ഭൂമിയിൽ പഞ്ചായത്തിന്‍റെ അറിവോടെയാണ് അനധികൃത നിർമ്മാണം നടക്കുന്നതെന്ന് ഐഒഎ പ്രസിഡന്‍റ് പി ടി ഉഷ കഴിഞ്ഞ …

Read More »

പ്രൈവറ്റ് സെക്രട്ടറിയുടെ മകന് മെഡിക്കൽ സർട്ടിഫിക്കറ്റ് കൊടുത്തതിൽ ക്രമക്കേടില്ല: ആരോഗ്യമന്ത്രി

പത്തനംതിട്ട: കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ വ്യാജ ജനന സർട്ടിഫിക്കറ്റ് ഉണ്ടാക്കാൻ ശ്രമിച്ചത് ഗുരുതര പിഴവാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. കുറ്റക്കാരെന്ന് കണ്ടെത്തിയവർക്കെതിരെ നടപടിയെടുത്തു. സർട്ടിഫിക്കറ്റ് ഉണ്ടാക്കാൻ ആശുപത്രി രേഖകൾ ഉപയോഗിച്ചതായും കണ്ടെത്തിയിട്ടുണ്ട്. മെഡിക്കൽ കോളേജിന്‍റെ അന്വേഷണം ഒരു ഭാഗം മാത്രമാണ്. ഇതോടൊപ്പം പൊലീസ് അന്വേഷണവും വേണം. കുട്ടിയുടെ വിശദാംശങ്ങളും അന്വേഷിക്കും. തുടരന്വേഷണത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ആരോഗ്യമന്ത്രിയുടെ പ്രൈവറ്റ് …

Read More »

കാട്ടാനകളെ വെടിവെക്കുമെന്ന ഡി.സി.സി. പ്രസിഡന്റിൻ്റെ പ്രസ്താവന ഗുരുതരം: വനംമന്ത്രി

കോഴിക്കോട്: കാട്ടാനകളെ വെടിവെച്ചുകൊല്ലുമെന്ന ഇടുക്കി ഡി.സി.സി. പ്രസിഡന്‍റ് സി.പി.മാത്യുവിൻ്റെ പ്രസ്താവന ഗുരതരമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. തനിക്ക് കാട്ടുകൊള്ളക്കാരുമായി ബന്ധമുണ്ടെന്ന് പറയാതെ പറയുകയാണ് അദ്ദേഹം. നിയമം കൈയിലെടുക്കണമെന്ന് ആഹ്വാനം ചെയ്യൂന്നതുപോലെയാണ് സി.പി. മാത്യുവിന്‍റെ വാക്കുകളെന്നും മന്ത്രി പറഞ്ഞു. വിഷയത്തിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തമിഴ്നാട്ടിലും കർണാടകയിലും വന കൊള്ളക്കാരായ ഷൂട്ടർമാരുമായി തനിക്ക് സൗഹൃദമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അറിഞ്ഞോ അറിയാതെയോ പറഞ്ഞതാണോ എന്നറിയില്ലെന്നും മന്ത്രി പറഞ്ഞു. ഉത്തരവാദപ്പെട്ട …

Read More »

ബജറ്റ് പ്രഖ്യാപനങ്ങൾക്കെതിരെ ജനങ്ങൾക്ക് പ്രതിഷേധമില്ല: എം.വി ഗോവിന്ദന്‍

കൊച്ചി: സംസ്ഥാന ബജറ്റ് പ്രഖ്യാപനങ്ങൾക്കെതിരെ ജനങ്ങൾക്ക് പ്രതിഷേധമില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. പ്രതിഷേധമുണ്ടായാൽ പരിഹാരം കാണാമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾക്ക് ഒരു പ്രതിഷേധവുമില്ല. ബജറ്റ് സംബന്ധിച്ച തീരുമാനങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കും. ബജറ്റിൻ മേലുള്ള ചർച്ചകൾ അവസാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രം 15 തവണ ഇന്ധനവില കൂട്ടിയപ്പോൾ മാധ്യമങ്ങൾ മൗനം പാലിച്ചുവെന്നും അദ്ദേഹം വിമർശിച്ചു. സംസ്ഥാനം അതിജീവിക്കണമെങ്കിൽ പുതിയ സംവിധാനങ്ങൾ വേണം. പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ സാധാരണക്കാർക്ക് …

Read More »

കൂടത്തായി കൊലക്കേസിൽ വഴിത്തിരിവ്; നാല് മൃതദേഹങ്ങളിൽ സയനൈഡും വിഷാംശവും കണ്ടെത്താനായില്ല

കോഴിക്കോട്: കൂടത്തായി കൊലപാതക കേസിൽ വൻ വഴിത്തിരിവ്. നാല് മൃതദേഹങ്ങളുടെ അവശിഷ്ടങ്ങളിൽ സയനൈഡോ വിഷാംശമോ കണ്ടെത്താനായില്ലെന്ന് നാഷണൽ ഫോറൻസിക് ലാബിന്‍റെ റിപ്പോർട്ട്. അന്നമ്മ തോമസ്, ടോം തോമസ്, മഞ്ചാടിയിൽ മാത്യു, ആൽഫൈൻ എന്നിവരുടെ മൃതദേഹങ്ങളാണ് പരിശോധിച്ചത്. 2002 നും 2014 നും ഇടയിലാണ് ഇവർ മരണപ്പെട്ടത്. 2019ൽ ഇവരുടെ മൃതദേഹങ്ങൾ പുറത്തെടുത്ത് പരിശോധനയ്ക്ക് അയച്ചിരുന്നു. ഒന്നാം പ്രതി ജോളി, അന്നമ്മ തോമസിനെ ഡോഗ് കിൽ എന്ന പോയ്സൺ ഉപയോഗിച്ചും മറ്റ് …

Read More »

കേരള ടൂറിസം വകുപ്പിന്‍റെ മിയാവാക്കി പദ്ധതി തുടരാം; ലോകായുക്തയുടെ ഇടക്കാല ഉത്തരവ്

തിരുവനന്തപുരം: കേരള ടൂറിസം വകുപ്പിൻ്റെ മിയാവാക്കി മാതൃകാ വനവൽക്കരണ പദ്ധതി തുടരാമെന്നും ഇക്കാര്യം കേരള ലോകായുക്തയുടെ അന്തിമ വിധിക്ക് വിധേയമായിരിക്കുമെന്നും ലോകായുക്തയുടെ ഇടക്കാല ഉത്തരവ്. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൺ അൽ റഷീദ് എന്നിവരടങ്ങിയ ബെഞ്ചിന്‍റേതാണ് ഉത്തരവ്. മിയാവാക്കി മാതൃകാ വനവൽക്കരണത്തിനുള്ള ടെൻഡർ നടപടികൾ ശരിയായ രീതിയിലല്ലെന്നാരോപിച്ച് ഒരു വർഷം മുമ്പ് എറണാകുളത്ത് ബിസിനസ് കൺസൾട്ടന്‍റായ ജയകൃഷ്ണൻ ഹർജി നൽകിയിരുന്നു. പദ്ധതി പുനരാരംഭിക്കാൻ അനുവദിച്ചില്ലെങ്കിൽ ഇതിനായി …

Read More »

മൂന്നാറില്‍ ശൈശവ വിവാഹം വീണ്ടും; 17കാരിയെ വിവാഹം ചെയ്തത് 26കാരന്‍

ഇടുക്കി: മൂന്നാറിൽ വീണ്ടും ശൈശവ വിവാഹം. 26 കാരനാണ് 17 വയസുള്ള പെൺകുട്ടിയെ വിവാഹം ചെയ്തത്. 2022 ജൂലൈയിലായിരുന്നു വിവാഹം. പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് അറിഞ്ഞതോടെ വരനും പെൺകുട്ടിയുടെ മാതാപിതാക്കൾക്കുമെതിരെ ദേവികുളം പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കുട്ടിക്ക് പ്രായപൂർത്തിയായെന്ന് പറഞ്ഞാണ് പെൺകുട്ടിയുടെ വീട്ടുകാർ വിവാഹം നടത്തിയത്. ഗർഭിണിയായതിനു ശേഷമാണ് പ്രായപൂർത്തിയായിട്ടില്ലെന്ന് പുറത്തറിയുന്നത്. പെൺകുട്ടി ആശുപത്രിയിൽ ചികിത്സ തേടിയപ്പോൾ ബാലാവകാശ പ്രവർത്തകരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ബാലാവകാശ കമ്മീഷനു മുന്നിൽ ഹാജരാക്കിയ …

Read More »

വ്യാജ ജനന സർട്ടിഫിക്കറ്റ്; അനിൽ കുമാറിൻ്റെ ആരോപണങ്ങൾ തള്ളി ആശുപത്രി സൂപ്രണ്ട്

കൊച്ചി: കളമശ്ശേരി മെഡിക്കൽ കോളേജിലെ വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിൽ അനിൽകുമാറിൻ്റെ ആരോപണങ്ങൾ തള്ളി സൂപ്രണ്ട് ഗണേഷ് മോഹൻ. സൂപ്രണ്ടാണ് സർട്ടിഫിക്കറ്റ് തയ്യാറാക്കിയതെന്നാണ് അനിൽകുമാറിൻ്റെ ആരോപണം. എന്നാൽ ആരോപണങ്ങൾ നിഷേധിച്ച ആശുപത്രി സൂപ്രണ്ട് ഗണേഷ് മോഹൻ, അനിൽ കുമാർ തൻ്റെ കാൽക്കൽ വീണ് ക്ഷമാപണം നടത്തുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ ഉണ്ടെന്നും പറയുന്നു. കളമശ്ശേരി മെഡിക്കൽ കോളേജിൽ വ്യാജ ജനന സർട്ടിഫിക്കറ്റ് തയ്യാറാക്കിയ സംഭവത്തിൽ ദുരൂഹതയേറുന്നുണ്ട്. സൂപ്രണ്ടിന്‍റെ നിർദേശപ്രകാരമാണ് സർട്ടിഫിക്കറ്റ് തയ്യാറാക്കിയതെന്ന് …

Read More »

മലപ്പുറം ജില്ലയിൽ നോറോവൈറസ്; പ്രതിരോധ നടപടികൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്

മലപ്പുറം: മലപ്പുറം ജില്ലയിൽ നോറോ വൈറസിൻ്റെ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്. പെരിന്തൽമണ്ണയിലെ സ്വകാര്യ പാരാമെഡിക്കൽ കോളേജിലെ വനിതാ ഹോസ്റ്റലിൽ താമസിച്ചിരുന്ന വിദ്യാർത്ഥിനിക്കാണ് രോഗം സ്ഥിരീകരിച്ചത്. 55 വിദ്യാർത്ഥികൾ നിരീക്ഷണത്തിലാണ്. ഹോസ്റ്റലിലെ വിദ്യാർത്ഥികൾ കഴിഞ്ഞയാഴ്ച ഛർദ്ദി, വയറിളക്കം, ക്ഷീണം എന്നിവയെക്കുറിച്ച് ആവർത്തിച്ച് പരാതിപ്പെടുകയും ആശുപത്രികളിൽ ചികിത്സ തേടുകയും ചെയ്തിരുന്നു. തുടർന്ന് ശനിയാഴ്ച ആരോഗ്യവകുപ്പ് ഹോസ്റ്റലിലെത്തി മെഡിക്കൽ ക്യാമ്പ് നടത്തി. രോഗലക്ഷണങ്ങൾ കാണിച്ച കുട്ടികളുടെ രക്ത, മല …

Read More »