വീരരാഘവന് എന്ന സീനിയര്‍ റോ ഏജന്റ് ആണ് വിജയ് അവതരിപ്പിക്കുന്ന നായകന്. ഒരു വര്‍ഷത്തോളം മുന്‍പ് തന്റെ നേതൃത്വത്തില്‍ നടത്തിയ, തീവ്രവാദികള്‍ക്കെതിരായ ആക്രമണത്തില്‍ ഒരു കുട്ടി കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് കടുത്ത മാനസിക സംഘര്‍ഷവും വിഷാദവും നേരിട്ടുകൊണ്ട് മുന്നോട്ടു പോവുകയാണ് അയാള്‍. താന്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന ജോലിയില്‍ നിന്ന് അവധിയെടുത്ത് വ്യക്തിപരമായ പ്രശ്നങ്ങളെ നേരിട്ടുകൊണ്ടിരിക്കുന്ന വീരയെ തേടി യാദൃശ്ചികമായി ഒരു സൈനിക മിഷന് മുന്നിലെത്തുകയാണ്. മറ്റെന്തിനെക്കാളുമേറെ സ്വന്തം മൂല്യങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്ന, മിഷനുകളില്‍ …
Read More »‘മാസ്റ്ററി’ന്റെ വിജയം; ‘ബീസ്റ്റി’ല്‍ പ്രതിഫലം 100 കോടിയിലേക്ക് ഉയര്‍ത്തി വിജയ്?
തെന്നിന്ത്യന്‍ സിനിമാ മേഖലയില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന താരങ്ങളില്‍ ഒരാളാണ് ഇളയ ദളപതി വിജയ്. കൊവിഡ് ആദ്യ തരംഗത്തിനു ശേഷം തിയറ്ററുകള്‍ തുറന്നപ്പോള്‍ തമിഴ് സിനിമയ്ക്ക് ആദ്യ ഹിറ്റ് നല്‍കിയത് വിജയ് ആയിരുന്നു. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ‘മാസ്റ്റര്‍’ (Master) എന്ന ചിത്രത്തിലൂടെ. മാസ്റ്ററിന്റെ വന്‍ വിജയത്തിനു ശേഷം വിജയ് നായകനായെത്തുന്ന ചിത്രമാണ് ‘ബീസ്റ്റ്’ (Beast). ഈ ചിത്രത്തില്‍ തന്റെ പ്രതിഫലം (remuneration) വിജയ് കാര്യമായി വര്‍ധിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. …
Read More »