തുമ്ബ ആറാട്ടുവഴി ജങ്ഷനടുത്ത് അജ്ഞാത വാഹനമിടിച്ച് ചിറ്റാറ്റുമുക്ക് കനാല്‍ പുറമ്ബോക്കില്‍ അന്തോണിപ്പിള്ള (70) മരിച്ചു. മത്സ്യതൊഴിലാളിയായ ഇദ്ദേഹം വ്യാഴാഴ്ച പുലര്‍ച്ചെ കടലിലേക്കു പോകാന്‍ വീട്ടില്‍നിന്നിറങ്ങിയതാണ്. വാഹനമിടിച്ചു മരണപ്പെട്ടുകിടന്നത് രാവിലെ നടക്കാനിറങ്ങിയവരാണ് കണ്ടത്. പൊലിസെത്തി മെഡിക്കല്‍ കോളേജാശുപത്രിയിലേക്കു കൊണ്ടുപോയി. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ഫാത്തിമപുരം പള്ളി സെമിത്തേരിയില്‍ സംസ്കരിച്ചു. കഴക്കൂട്ടം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മേരി ശാന്തിയാണ് അന്താണിപ്പിള്ളയുടെ ഭാര്യ. പരേതയായ ജോയ്സി മകളാണ്.
Read More »
NEWS 22 TRUTH . EQUALITY . FRATERNITY