കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ചതിന് ചലച്ചിത്ര ചിത്രീകരണ സംഘത്തിെന്റ ഡ്രൈവര്‍ക്കെതിരെ ആതിര പള്ളിയിലെ പൊലീസ് കേസെടുത്തു. വാന്‍ ഡ്രൈവര്‍ വെള്ളൂര്‍ മാനഞ്ചേരി വീട്ടില്‍ ഉണ്ണികൃഷ്ണന് (58) എതിരെയാണ് കേസ്. വ്യാഴാഴ്ച ഉച്ചയോടെ ആനമല റോഡിലൂടെ എത്തിയ വാഹനം ചെക്പോസ്റ്റില്‍ െവച്ച് പൊലീസ് തിരിച്ചയച്ചിരുന്നു. എന്നാല്‍ ഇവര്‍ പൊലീസിെന്റ കണ്ണുവെട്ടിച്ച് ഊടുവഴിയിലൂടെ അതിരപ്പിള്ളിയിലേക്ക് എത്തുകയായിരുന്നു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അതിരപ്പിള്ളി അതിനിയന്ത്രിത മേഖലയാണ്. ഇതറിയാതെ പലരും വാഹനങ്ങളിലെത്തുന്നത് പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.
Read More »
NEWS 22 TRUTH . EQUALITY . FRATERNITY