Breaking News

സ്ഥാനം നിലനിര്‍ത്തി സഞ്ജു ; ബുംമ്രയും ധവാനും ഇന്ത്യന്‍ ടീമില്‍ മടങ്ങിയെത്തി

മുംബൈ : ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയ്ക്കും ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുമുള്ള ടീമിനെ പ്രഖ്യാപിച്ചു.

പരിക്കിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന ജസ്പ്രിത് ബുമ്രയും ശിഖര്‍ ധവാനും ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. ശ്രീലങ്കയ്‌ക്കെതിരായ ടി20 സ്‌ക്വാഡില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്

വെസ്റ്റിൻഡീസ് ആയിട്ടുള്ള T20 ടൂർണമെന്റിൽ ടീമിൽ ഉണ്ടായിരുന്നുവെങ്കിലും സഞ്ജു ഒരു മത്സരം പോലും കളിച്ചിരുന്നില്ല. റിസര്‍വ്വ് ഓപ്പണറായാണ് സഞ്ജുവിനെ പരിഗണിച്ചിരിക്കുന്നത്.

ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ രോഹിത് ശര്‍മ്മയ്ക്ക് വിശ്രമം അനുവദിച്ചിട്ടുണ്ട്. വിക്കറ്റ് കീപ്പറായി ഋഷഭ് പന്ത് തന്നെയാണ് ടീമിലുള്ളത്. വിരാട് കോഹ്‌ലി തന്നെയാകും രണ്ട് സ്‌ക്വാഡുകളേയും നയിക്കുക.

About NEWS22 EDITOR

Check Also

വനിതാ പ്രീമിയർ ലീഗ്; മുംബൈ ഇന്ത്യൻസിന് അഞ്ചാം ജയം

മുംബൈ: വനിതാ പ്രീമിയർ ലീഗ് ടി20യിൽ മുംബൈ ഇന്ത്യൻസിന് തുടർച്ചയായ അഞ്ചാം ജയം. ഗുജറാത്ത് ജയന്‍റ്സിനെ 55 റൺസിനാണ് മുംബൈ …