Breaking News

ക​റാ​ച്ചി ടെ​സ്റ്റി​ല്‍ പാ​ക്കി​സ്ഥാ​ന് ജ​യം; പരമ്പര സ്വന്തമാക്കി..!

ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ ര​ണ്ടാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ല്‍ പാ​ക്കി​സ്ഥാ​ന് 263 റ​ണ്‍​സി​ന്‍റെ മി​ന്നും ജ​യം. ഇ​തോ​ടെ ര​ണ്ട് ടെ​സ്റ്റ് മ​ത്സ​ര പ​ര​മ്ബ​ര 1-0 എ​ന്ന നി​ല​യി​ല്‍ പാ​ക്കി​സ്ഥാ​ന്‍ നേ​ടി. ആ​ദ്യ മ​ത്സ​രം സ​മ​നി​ല​യി​ല്‍ ക​ലാ​ശി​ച്ചി​രു​ന്നു.

476 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ര്‍​ന്ന ല​ങ്ക ര​ണ്ടാം ഇ​ന്നിം​ഗ്സി​ല്‍ 212 റ​ണ്‍​സി​ന് ഓ​ള്‍​ഒൗ​ട്ടാ​യി. 31 റ​ണ്‍​സ് മാ​ത്രം വ​ഴ​ങ്ങി അ​ഞ്ച് വി​ക്ക​റ്റ് വീ​ഴ്ത്തി​യ കൗ​മാ​ര​ക്കാ​ര​ന്‍ പേ​സ​ര്‍ ന​സീം ഷാ​യാ​ണ് ല​ങ്ക​യെ ത​ക​ര്‍​ത്ത​ത്. ഒ​ഷ്ഹാ​ഡ ഫെ​ര്‍​ണാ​ണ്ടോ​യു​ടെ സെ​ഞ്ചു​റി​യും (102), നി​രോ​ഷ​ന്‍ ഡി​ക് വെ​ല്ല​യു​ടെ അ​ര്‍​ധ സെ​ഞ്ചു​റി​യും (65) ല​ങ്ക​യു​ടെ തോ​ല്‍​വി ഒ​ഴി​വാ​ക്കി​യി​ല്ല.

212/7 എ​ന്ന നി​ല​യി​ലാ​ണ് ല​ങ്ക അ​വ​സാ​ന ദി​നം ക​ളി തു​ട​ങ്ങി​യ​ത്. അ​ഞ്ചാം ദി​നം ഒ​രു റ​ണ്‍ പോ​ലും ചേ​ര്‍​ക്കാ​ന്‍ സ​ന്ദ​ര്‍​ശ​ക​ര്‍​ക്ക് ആ​യി​ല്ല. 16 പ​ന്തു​ക​ള്‍​ക്കി​ടെ ല​ങ്ക​യ്ക്ക് അ​വ​സാ​ന മൂ​ന്ന് വി​ക്ക​റ്റു​ക​ള്‍ ന​ഷ്ട​മാ​കു​ക​യും ചെ​യ്തു. ര​ണ്ടാം ഇ​ന്നിം​ഗ്സി​ലെ സെ​ഞ്ചു​റി​യി​ലൂ​ടെ (174) പാ​ക്കി​സ്ഥാ​ന് മി​ക​ച്ച ലീ​ഡ് സ​മ്മാ​നി​ച്ച ഓ​പ്പ​ണ​ര്‍ ആ​ബി​ദ് അ​ലി​യാ​ണ് മാ​ന്‍ ഓ​ഫ് ദ ​മാ​ച്ച്‌

About NEWS22 EDITOR

Check Also

വനിതാ പ്രീമിയർ ലീഗ്; മുംബൈ ഇന്ത്യൻസിന് അഞ്ചാം ജയം

മുംബൈ: വനിതാ പ്രീമിയർ ലീഗ് ടി20യിൽ മുംബൈ ഇന്ത്യൻസിന് തുടർച്ചയായ അഞ്ചാം ജയം. ഗുജറാത്ത് ജയന്‍റ്സിനെ 55 റൺസിനാണ് മുംബൈ …