Breaking News

റെക്കോര്‍ഡ്‌ കളക്ഷനുമായി അല്ലു അര്‍ജുന്‍ ചിത്രം അല വൈകുണ്ഠപുരമുലൂ കുതിക്കുന്നു; ചിത്രം ഇതുവരെ നേടിയത്…

ചിത്രംജനുവരി 11ന് പ്രദര്‍ശനത്തിന് എത്തിയ അല്ലു അര്‍ജുന്‍, പൂജ ഹെഗ്‌ഡെ എന്നിവര്‍ മുഖ്യ വേഷത്തിലെത്തിയ ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്ത ഏറ്റവും പുതിയ തെലുഗ് ചിത്രമാണ് അല വൈകുണ്ഠപുരമുലൂ.

ചിത്രം ഹോളിവുഡ് ചിത്രമായ ഇന്‍വെന്‍ഷന്‍ ഓഫ് ലയിങ്ങിന്റെ അഡാപ്റ്റേഷന്‍ ആണ്. റീലിസ് ചെയ്ത ഒരാഴ്ചയ്ക്കുള്ളില്‍ ചിത്രം 180 കോടി രൂപയാണ് നേടിയതെന്നാണ് റിപ്പോര്‍ട്ട്. അല്ലു അര്‍ജുന്റെ പത്തൊന്‍പതാം ചിത്രമാണിത്.

ജയറാം ഒരു പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ നിവേത പെതുരാജ്, തബു, സുശാന്ത്, നവദീപ്, സത്യരാജ്, സുനില്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സണ്‍ ഓഫ് സത്യമൂര്‍ത്തിക്കും ജുലായ്ക്കും ശേഷം അല്ലുവിന്റെയും, തിവിക്രത്തിന്റെയും ഒരുമിച്ചുള്ള മൂന്നാമത്തെ സിനിമയാണ് അല വൈകുണ്ഠപുരമുലൂ.

About NEWS22 EDITOR

Check Also

SSLC ജയിക്കുന്ന കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ലന്നൊ? മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവനക്കെതിരെ വിദ്യാഭ്യാസ മന്ത്രി.

SSLC ജയിക്കുന്ന കുട്ടികൾക്ക് സാമാന്യ അറിവു പോലും ഇല്ലെന്ന മന്ത്രി സജി ചെറിയാൻ്റെ വാക്കുകൾക്കെതിരെ വിദ്യാഭ്യാസ മന്ത്രിയുടെ പരിഹാസത്തോടെയുള്ള വിമർശനം. …