സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ദര്‍ബാര്‍. എ ആര്‍ മുരുഗദോസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം ലോകവ്യാപകമായ റിലീസ് ചെയത്.
താരരാജാവ് മോഹന്‍ലാലിന്‍റെ ബ്രഹ്മാണ്ഡചിത്രം ‘മരക്കാറി’ല്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയും.??
രജനീകാന്ത് എന്ന നടന്റെ പ്രായവും ശാരീരികമായ ചില ന്യൂനതകളും എല്ലാം ഈ ചിത്രത്തിന് മുമ്പില്‍ തകര്‍ന്നു വീഴുന്ന കാഴ്ചയാണ് പ്രേക്ഷകര്‍ക്ക് തിയേറ്ററില്‍ കണ്ടത്. ജനുവരി ഒമ്പതിന്
പൊങ്കല്‍ റിലീസായി തീയേറ്ററുകളില്‍ എത്തിയ ചിത്രം എന്നാല്‍ അതിന്റെ അവസാന പ്രദര്‍ശനങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ നിരാശാജനകമായ റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
സണ്‍ പിക്ചേഴ്സ് 200 കോടിക്ക് മുകളില്‍ ബജറ്റിലൊരുക്കിയ ചിത്രം എന്നാല്‍ 192 കോടിയുടെ മൊത്തം ബിസിനസ് ആണ് ചിത്രം നടത്തിയതെന്നും നിര്‍മ്മാതാക്കള്‍ക്കും മറ്റു ഭൂരിപക്ഷം വരുന്ന
വിതരണക്കാര്‍ക്കും ചിത്രം വലിയതോതിലുള്ള നഷ്ടം വരുത്തിവച്ചു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യയിലെ തന്നെ വിവിധ ഭാഷകളില്‍ ഇറങ്ങിയ ചിത്രത്തിന്റെ ഹിന്ദി പതിപ്പിന് കാര്യമായ ചലനം ഉണ്ടാക്കാന്‍ കഴിഞ്ഞില്ല എന്നതും ചിത്രത്തെ ഏറെ ബാധിച്ചു.
എന്നാല്‍ തമിഴകത്തുനിന്ന് ചിത്രം 50 കോടിക്കു മുകളില്‍ കളക്‌ട് ചെയ്തിരുന്നു.
ഏകദേശം അഞ്ചു കോടിയോളം രൂപയാണ് തമിഴ്നാട്ടില്‍ ചിത്രം വിതരണാവകാശത്തിനായി കേരളത്തില്‍ ആറ് കോടിക്കു മുകളില്‍ മൊത്തം കളക്ഷന്‍ നേടാന്‍ സാധിച്ച ചിത്രം 3 കോടിക്ക് മുകളിലാണ് വിതരണക്കാര്‍ക്ക് നല്‍കിയത്.
നിലവില്‍ വന്നിരിക്കുന്ന കണക്ഷന്‍ റിപ്പോര്‍ട്ടിനെക്കുറിച്ചും വിതരണക്കാരുടെ നഷ്ടത്തെക്കുറിച്ചും പുറത്തുവന്നിരിക്കുന്ന പുതിയ റിപ്പോര്‍ട്ടുകളെക്കുച്ച് അണിയറപ്രവര്‍ത്തകരുടെ ഭാഗത്തുനിന്നും യാതൊരുവിധ പ്രതികരണവും ഇതുവരെ ഉണ്ടായിട്ടില്ല.