രണ്ടാം മോദി സര്‍ക്കാരിന്റെ രണ്ടാം ബഡ്ജറ്റ് ലോക്സഭയില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്നു. വരുമാനവും വാങ്ങല്‍ ശേഷിയും കൂട്ടുന്ന ബഡ്ജറ്റെന്ന് ധനമന്ത്രി വ്യക്തമാക്കി.
ബഡ്ജറ്റ് അവതണരത്തിലേക്ക് കടക്കും മുന്‍പ് അന്തരിച്ച മുന്‍ധനമന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലിയെ അനുസ്മരിച്ചു. ജി.എസ്.ടി നികുതി സംവിധാനം നടപ്പാക്കിയതോടെ ഒരു കുടുംബത്തിന്
മാസചിലവിന്‍റെ നാല് ശതമാനം വരെ ലാഭിക്കാന്‍ സാധിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.112 ജില്ലകളില്‍ ആയുഷ് ആശുപത്രികള്‍, ആരോഗ്യമേഖലയ്ക്ക് 69,000 കോടി.