കായിക രംഗത്തിന്റെ സാധ്യതകളെ കൂടി ഉപയോഗപ്പെടുത്തി സംസ്ഥാനത്തിന്റെ വിനോദ സഞ്ചാര മേഖലയെ ശക്തിപ്പെടുത്തുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്ന് കായിക വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍.
പയ്യാമ്പലത്ത് സംസ്ഥാന ബീച്ച് വോളിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തീരദേശ മേഖലയില്‍ നമുക്ക് വിപുലമായ വിനോദ സഞ്ചാര സാധ്യതകളാണുള്ളത്.
ബീച്ച് അടിസ്ഥാനമാക്കിയുള്ള കൂടുതല്‍ കായിക വിനോദങ്ങള്‍ കൊണ്ടുവരികയും അതിലേക്ക് തിരദേശ ജനങ്ങളെ ഉള്‍പ്പെടുത്തുകയും ചെയ്താല്‍ അത് തീരദ്ദേശത്തിന്റെ വിനോദ സഞ്ചാര സാധ്യതകള്‍ക്ക് മുതല്‍കൂട്ടാകും.
മാത്രമല്ല തീരദേശത്തിന്റെ സാംസ്ക്കാരികമായ ഉന്നതിക്കും അത് വഴിവെക്കും മന്ത്രി പറഞ്ഞു.
NEWS 22 TRUTH . EQUALITY . FRATERNITY