മൂക്കുത്തിയും മിഞ്ചിയും ഫാഷനായും സൗന്ദര്യ വര്‍ദ്ധക ആഭരണങ്ങളായും കാണുന്നവരാണ് നമ്മളിലേെറയും. എന്നാല്‍ മിഞ്ചിയും മൂക്കുത്തിയും സ്ത്രികള്‍ ധരിക്കുന്നതിനു പിന്നിലെ ശാസ്ത്രം ആരോഗ്യവുമായി ബന്ധപ്പെട്ടതാണ്.
ഇന്ത്യന്‍ സ്ത്രീകള്‍ക്ക് മിഞ്ചിയും മൂക്കുത്തിയും ധരിക്കുന്നതിലുടെ എന്തെല്ലാം ആരോഗ്യഗുണങ്ങളാണ് ലഭിക്കുന്നതെന്നു നോക്കാം.
മിഞ്ചി
ഇന്ത്യന്‍ പാരമ്പര്യം അനുസരിച്ച് ഒരു പെണ്‍കുട്ടി വിവാഹിതയായിക്കഴിയുമ്പോഴാണ് മിഞ്ചി അണിയുന്നത്. കാലില്‍ രണ്ടാമത്തെ വിരലിലാണ് ആചാരപ്രകാരം മിഞ്ചി അണിയേണ്ടത്. പാദത്തിലെ രണ്ടാമത്തെ വിരലിലെ നാഡികള്‍ ഗര്‍ഭപാത്രവുമായി ബന്ധപ്പെട്ടവയാണ്.
ഇതേ നാഡികള്‍ക്ക് ഹ്യദയവുമായ് വളരെയധികം ബന്ധമുണ്ട്. കാലിലെ വിരലില്‍ മിഞ്ചി അണിയുന്നതിലുടെ നാഡികള്‍ ഉത്തേജിക്കപ്പടുന്നുവെന്നാണ് ശാസ്ത്രം. ഇത് യൂട്രസിലേക്കുളള രക്തസംക്രമണത്തെ ക്രമപ്പെടുത്തുത്താനും അതിലൂടെ ഗര്‍ഭപത്രത്തെ ശക്തിപ്പെടുത്താനും സഹായിക്കുകയും കൂടാതെ ഇത് ആര്‍ത്തവചക്രത്തെയും ക്രമപ്പെടുത്തുന്നു.
വെള്ളി നല്ലൊരു ചാലകം കൂടി ആയതിനാല്‍ വെളളികൊണ്ടുള്ള മിഞ്ചി ഭൂമിയിലെ പോളാര്‍ ഊര്‍ജ്ജത്തെ ആഗീരണം ചെയ്യുകയും അണിയുന്ന ആളിലേക്ക് പ്രസരിപ്പിക്കുകയും ചെയ്യുന്നു. ഇവയെല്ലാം മിഞ്ചിയുടെ പ്രത്യേകതയാണ്.
മൂക്കുത്തി
ജാതി മത ഭേദമന്യേ വിവാഹിതരും അല്ലാത്തവരുമായ സ്ത്രികള്‍ ഉപയോഗിക്കുന്ന നാസാഭരണമാണ് മൂക്കുത്തി. ഒരു പെണ്‍കുട്ടിക്ക് വിവാഹ പ്രായം ആയി എന്നതിന്റെ തെളിവായും ചിലയിടങ്ങളില്‍ മൂക്കുത്തി ധരിക്കുന്നതിലൂടെ കരുതാറുണ്ട്. പാര്‍വ്വതി ദേവിയോടുള്ള ആദരവായും മൂക്കുത്തി അണിയുന്നു. ഭാരതിയ സംസ്ക്കാരത്തിന്റെ ഭാഗമായി പറയപ്പെടുന്ന മൂക്കുത്തി പക്ഷേ ഭാരതീയമല്ല എന്നതാണ് യാഥാര്‍ത്ഥ്യം.
മിഡില്‍ഈസ്റ്റ് സംസ്ക്കാരത്തിന്‍റെ ഭാഗമായിരുന്ന മൂക്കുത്തി മുഗള്‍ അധിനിവേശകാലത്ത് ഇന്ത്യന്‍ സംസ്ക്കാരത്തിന്‍റെ ഭാഗമായി മാറിയതാണ്. പുരാതന ഭാരതിയ കലാരൂപങ്ങളിലൊന്നും തന്നെ മൂക്കുത്തി ധരിച്ച സ്ത്രീകളെ കാണാന്‍ കഴിയില്ല.
തമിഴ് നാട്ടിലാണ് ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ പ്രചാരം മൂക്കുത്തിക്ക് ഉള്ളതെങ്കിലും സംഘക്യതികളിലൊന്നും തന്നെ മൂക്കുത്തിയെപ്പറ്റി പരാമര്‍ശ്ശമില്ല എന്നതും ശ്രദ്ധേയമാണ്.
പതിനേഴാം നൂറ്റാണ്ടുമുതലാണ് ഇന്ത്യയില്‍ മക്കുത്തിക്ക് പ്രചാരം ലഭിച്ചതെന്നാണ് കരുതപ്പെടുന്നത്. മൂക്കുത്തി, നാത്, ഫുല്‍, പുല്ലാക്ക് എന്നീ പേരുകളില്‍ ഇന്ത്യയിലെ വിവിധഭാഷകളില്‍ ഈ നാസാഭരണം അറിയപ്പെടുന്നു.
മൂക്കിന്‍റെ ഇടതു ഭാഗത്തണിയുന്ന നോസ് റിംഗിനെ നാത് എന്നും സ്റ്റഡിനെ ഫുല്‍ എന്നുമാണ് വടക്കേ ഇന്ത്യയില്‍ അറിയപ്പെടുന്നത്. ഇടതുഭാഗത്തായി മൂക്കു കുത്തുന്നവരും വലതു ഭാഗത്തു മൂക്കു കുത്തുന്നവരും ഇന്ത്യയില്‍ ഉണ്ട്. തെക്കെ ഇന്‍ഡ്യക്കാര്‍ കൂടുതലായും ഇടതു വശത്തു മൂക്കുകുത്താന്‍ ഇഷ്ടപ്പെടുന്നവരാണ്. കേരളത്തില്‍ പഴയ തലമുറയിലുളള മുത്തശ്ശിമാരെല്ലാം മൂക്കുത്തി അണിഞ്ഞവരായിരുന്നു.
ഏതാണ്ട് അമ്പതു വര്‍ഷങ്ങള്‍ക്കു മുമ്പ് വരെ മൂക്കൂകുത്തല്‍ തെക്കെ ഇന്ത്യയില്‍ സര്‍വ്വസാധാരണമായിരുന്നു. മൂക്കിന്‍റെ ഇരു ഭാഗത്തും മൂക്കുത്തി അണിയുന്നവരുമുണ്ട്. ജാതീയമായ പ്രത്യേകതകളും മൂക്കുത്തി ധരിക്കുന്നതില്‍ പ്രകടമാണ്.
വലിപ്പത്തിലും ഡിസൈനിലും നിര്‍മ്മാണ വസ്തുക്കളിലും ഭാഷാ, ദേശ, സംസ്ക്കാര വ്യത്യാസങ്ങള്‍ പ്രകടമാണ്. വിവാഹ ചിഹ്നമായി അണിയുന്ന മൂക്കുത്തി ഭര്‍ത്താവ് മരിക്കുന്നതോടെ ഊരിമാറ്റുകയാണ് പതിവ്.
ആയൂര്‍ വേദഗ്രന്ഥമായ സുശ്രിത സംഹികയില്‍ മൂക്കു കുത്തുന്നതിനെപ്പറ്റി പരാമര്‍ശമുണ്ട്. മൂക്കില്‍ പ്രത്യേക ഭാഗത്ത് കുത്തുന്നതിലൂടെ സ്ത്രീകളിലെ ആര്‍ത്തവ വേദന കുറയുമെന്നാണ് സുശ്രിത സംഹിത പറയുന്നത്.
ഇടതുമൂക്കിനോടു ചേര്‍ന്നു വരുന്ന ഞരമ്പുകള്‍ സ്ത്രീകളുടെ പ്രത്യുല്‍പ്പാദന അവയവങ്ങളുമായി ബന്ധം ഉളളവയാണ്. മൂക്കുകുത്തുന്നതിലൂടെ പ്രസവം എളുപ്പമാകാനും ലളിതമാകാനും സഹായകമാകുന്നു. ഇതിനാല്‍ തന്നെ ഇടതുമൂക്കില്‍ മൂക്കുത്തി ഇടുന്നതാണ് നല്ലതെന്നു പറയപ്പെടുന്നു. ശരീരത്തിലെ ചില പ്രത്യേക മര്‍മ്മങ്ങളില്‍ സൂചി കുത്തുമ്പോള്‍ ലഭിക്കുന്ന ആശ്വാസം.